January 31, 2026

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ റെഡ് അലര്‍ട്ട്‌, കാലവർഷം മേയ് 31നെത്തും

Share this News

സംസ്ഥാനത്ത് 3 ജില്ലകളിൽ റെഡ് അലർട്ട്, കാലവർഷം മേയ് 31നെത്തും

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. നാളെയും മറ്റന്നാളും 3 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട്. കാലവർഷം മേയ് 31ഓടെ കേരളത്തിൽ കാലവർഷം എത്തിച്ചേരാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

24 മണിക്കൂറിൽ 204 മില്ലീമീറ്ററിനു മുകളിൽ മഴ ലഭിച്ചാൽ അതിതീവ്ര മഴയായി കണക്കാക്കും. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.അതിശക്തമായി മഴ ലഭിക്കാൻ സാധ്യതയുള്ളപ്പോഴാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുന്നത്. 24 മണിക്കൂറിൽ‌ 110 മില്ലീമീറ്ററിൽ കൂടുതൽ മഴ ലഭിച്ചാൽ അതിശക്ത മഴയായി കണക്കാക്കും. പത്തനംതിട്ടയിലും ഇടുക്കിയിലും മലപ്പുറത്തും ഇന്ന് ഓറഞ്ച് അലർട്ടാണ്. 21ന് പത്തനംതിട്ട, കോട്ടയം,  ഇടുക്കി, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലും 22ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും ഓറഞ്ച് അലർട്ടാണ്.
കാലവർഷം മേയ്‌ 19നകം തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ എത്തിച്ചേരാൻ സാധ്യത. തുടർന്ന്, മേയ് 31ഓടെ  കേരളത്തിൽ കാലവർഷമെത്താൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മേയ്‌ 22 ഓടെ സീസണിലെ ആദ്യ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്. വടക്ക് കിഴക്കൻ ദിശയിൽ സഞ്ചരിച്ചു മധ്യ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl
error: Content is protected !!