
ഏഴാംകല്ലിൽ ബസ് ഡിവൈഡറിൽ കയറി അപകടം.
ഇന്ന് രാവിലെ ആറുമണിക്കാണ് അപകടം നടന്നത്. ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുന്ന തമിഴ്നാട്ടിൽ നിന്നുള്ള ടൂറിസ്റ്റ് ബസ് ആണ് അപകടത്തിൽ പെട്ടത്. ആർക്കും പരിക്കുകൾ ഇല്ല. ഗുരുവായൂരിലേക്ക് പോവുകയായിരുന്ന അവരുടെ തന്നെ മറ്റൊരു ബസ്സിൽ യാത്രക്കാരെ കയറ്റി കൊണ്ടുപോയി. ഏഴാംകല്ല് – കൈപ്പറമ്പ് ഭാഗത്ത് ഡിവൈഡറിൽ വാഹനങ്ങൾ കയറിയുള്ള അപകടം തുടർക്കഥ ആയിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞദിവസം പേരാമംഗലം ഹൈവേ പോലീസും നാട്ടുകാരും ചേർന്ന് താൽക്കാലിക റിഫ്ലക്ടർ സംവിധാനം ചെയ്തിരുന്നു. എന്നാൽ ഈ പ്രദേശത്ത് സ്ഥിരമായി ഒരു സിഗ്നൽ സംവിധാനം നടപ്പിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl

