
തൃശ്ശൂർ റീജണൽ ആർ പിഎസിന്റെ യോഗം ചേർന്ന് പുതിയ കമ്മിറ്റി രൂപീകരിച്ചു
തൃശ്ശൂർ റീജണൽ ആർ പിഎസിന്റെ യോഗം ചേരുകയും 9 പേര് അടങ്ങുന്ന കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. NFRPS പ്രസിഡൻ്റ് ആൻറണി ഉദ്ഘാടനം ചെയ്തു സംസാരിച്ചു ട്രഷറർ എളവമ്പാടം ആർപിഎസ് പ്രസിഡന്റ് ബാബു റീജണൽ സൊസൈറ്റി രൂപീകരിക്കുന്നതിന്റെ ആവശ്യകതയും അതിനു വേണ്ട നിർദ്ദേശങ്ങളും നൽകി വാരുകുളം ആർപിഎസ് പ്രസിഡന്റ് മാത്യു അധ്യക്ഷത വഹിച്ച് സംസാരിച്ചു. വാണിയമ്പാറ ആർപിഎസ് പ്രസിഡന്റ് വർഗീസ് ജോർജ് പൂവത്തിങ്കൽ സ്വാഗത പ്രസംഗം നിർവഹിച്ചു . റബ്ഫാം പ്രൊഡ്യൂസർ കമ്പനി റബ്ബർകൊണ്ട് ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്തി സംസാരിച്ചു. പുതിയ ഭാരവാഹികളായി വർഗീസ് ജോർജ് പൂവത്തിങ്കൽ പ്രസിഡന്റ് ഇ എൻ വാസുദേവൻ വൈസ് പ്രസിഡന്റ് പി ഡി മാത്യു ട്രഷറർ എക്സിക്യൂട്ടീവ് മെമ്പർമാരായി സാലി പൗലോസ് വാഴാനി സന്തോഷ് എം എസ് മാന്നാമംഗലം ശ്രീകുമാർ കല്ലമ്പാറ ആർ പി എസ് എന്നിവരെ തിരഞ്ഞെടുത്തു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl

