January 31, 2026

പീച്ചി ഡാമിൻ്റെ റിസർവോയറിൽ കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി.

Share this News

പീച്ചി ഡാമിൻ്റെ റിസർവോയറിൽ കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി.

മലപ്പുറം താനൂർ സ്വദേശി  മുഹമ്മദ് യഹിയയാണ് (25)  കാണാതായത്.കേരള വനഗവേഷണ കേന്ദ്രത്തിൽ ഇൻ്റേൺഷിപ്പ് ചെയ്യാൻ എത്തിയ യുവാവാണ് ഇന്ന് വൈകിട്ട് രണ്ടു സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോൾ ആയിരുന്നു അപകടം.അപകടം നടന്ന ഉടൻ പീച്ചി പോലീസ് സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു എങ്കിലും കണ്ടെത്താനായില്ല.നിലവിൽ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തിരച്ചിൽ നടത്തുന്നുണ്ട് വെളിച്ച കുറവ് തിരച്ചിൽ നടത്തുന്നതിന് തടസ്സമാകുന്നുണ്ട്

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl
error: Content is protected !!