
തെക്കുംപാടം മൈലാട്ടുംപാറ റോഡിന്റെ നിറുത്തിവെച്ച നിർമാണ പ്രവർത്തികൾ പുനരാരംഭിക്കണം എന്ന് ആവശ്യപെട്ടുകൊണ്ട് പാണഞ്ചേരി മണ്ഡലം കോൺഗ്രസിൻറെ നേതൃത്വത്തിൽ PMGSY എക്സിക്യൂട്ടിവ് എഞ്ചിനിയർക് നിവേദനം നൽകി. ടി. എൻ പ്രതാപൻ എം. പി യുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ PMGSY ഫെയ്സ് മൂന്നാം ഘട്ടത്തിൽ തെക്കും പാടം മൈലാട്ടുംപാറ റോഡ് ഉൾപെടുത്തുകയും 7 കിലോമീറ്റർ റോഡ് 7 കോടി രൂപക്ക് പുനർ നിർമിക്കുന്ന നിർമാണ പ്രവർത്തികൾ ആരംഭിക്കുകയും ചെയ്തു
നിർമാണ പ്രവർത്തികളുടെ ഭാഗമായി കാനകൾ, കൽ വെർട്ടുകൾ, കലങ്കുകളുംടെ പ്രവർത്തികളാണ് തുടക്കത്തിൽ നടന്ന് വന്നത്
തെക്കും പാടം വാർഡ് മെബർ റോഡ് നിർമാണത്തിൽ അനാവശ്യമായ ഇടപെടലുകളും വസ്തുതാപരമല്ലാത്ത പരാതികളും നിരന്തരമായി നൽകിയതിനെ തുടർന്ന് തെക്കും പാടം – മൈലാട്ടുംപാറ റോഡ് നിർമാണം കരാർ കമ്പനി നിറുത്തി വെച്ചിരിക്കുകയാണ്.കൽവെർട്ട് നിർമാണത്തിനായി റോഡ് പല ഭാഗങ്ങളിലും പൊളിച്ചിട്ടതിനാൽ മൈലാട്ടുംപാറ ഭാഗത്തേക്കുള്ള ബസുകൾ തെക്കും പാടം വരെ മാത്രമേ ഓടുന്നുള്ളു. വലിയ യാത്രാ ക്ലേശമാണ് അനുഭവിക്കുന്നത്.സ്കൂൾ തുറക്കുന്നതിന് മുൻപ് പ്രധാനാപെട്ട കലുങ്ക് നിർമാണ പ്രവർത്തികൾ എങ്കിലും പൂർത്തികരിച്ചില്ലാ എങ്കിൽ സ്കൂൾ ബസുകൾ ഓടാൻ പറ്റാത്ത സാഹചര്യം വരും.തെക്കുംപാടം വാർഡ് മെബറുടെ അനാവശ്യ ഇടപെടലുകൾ പരിഹരിക്കണമെന്ന് ആവശ്യപെട്ട് കരാർ കമ്പനി പാണഞ്ചേരി ഗ്രാമ പഞ്ചായത് പ്രസിഡന്റിന് പരാതി നൽകുക ഉണ്ടായി
ഇത് വരെയും ആയിട്ടും പ്രശ്നം പരിഹരിക്കാൻ പഞ്ചായത്തിന് സാധിച്ചിട്ടില്ല
നിർമാണ പ്രവർത്തി നിറുത്തി വെക്കാനുണ്ടായ സാഹചര്യം എക്സികുട്ടിവ് എഞ്ചിനീയർ TN പ്രതാപൻ എം. പി ക്ക് റിപ്പോർട്ട് ചെയ്തു
നാളെ തന്നെ നിർമാണ പ്രവർത്തി പുനരാരംഭിക്കാൻ എം.പി നിർദേശം നൽകി
MP യുടെ നിർദേശപ്രകാരമാണ് പഞ്ചായത്ത് അംഗങ്ങളായ കെ.പി ചാക്കോമനും, ഷൈജു കുരിയൻ മുൻ പഞ്ചായത്ത് അംഗം കെ.പി എൽദോസ് ഷിബു പോളും എക്സികുട്ടിവ് എഞ്ചിനിയറിനെ കണ്ടതും നിവേദനം നൽകിയതും. മഴ പെയ്താൽ വലിയ യാത്രാ ക്ലേശവും , റോഡിൽ ഉണ്ടാകാവുന്ന അപകടങ്ങളും PMGSY ഉദ്ധ്യോഗസ്ഥരെ ബോദ്ധ്യപെടുത്തി. നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബുധനാഴ്ച തന്നെ പുനർ നിർമാണം പ്രവർത്തികൾ ആരംഭിക്കുമെന്ന് അധികാരികൾ അറിയിച്ചിരുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl

