
മാടക്കത്തറ പഞ്ചായത്തിൽ ഒരു കുടുംബത്തിൽ ഇരട്ട നേട്ടം.മാടക്കത്തറയിലെ സുനിൽ കടലാശ്ശേരിയുടെ മകൾ സൂര്യയ്ക്ക് എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളും എ പ്ലസ് മകൻ സൂരജിന് പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളും എ പ്ലസ് നേടി ഇരട്ട നേട്ടം കൈവരിച്ചത്. ചരിത്ര വിജയം നേടിയതിന് എഐവൈഎഫ് തൃശ്ശൂർ ജില്ല സെക്രട്ടറി പ്രസാദ് പാറേരി ഉപഹാരം നൽകി ആദരിച്ചു .പാർട്ടി ലോക്കൽ സെക്രട്ടറി മാർട്ടിനാഥൻ, അസ്സി.സെക്രട്ടറി അഡ്വ.കിഷോർ , എഐവൈഎഫ് മാടകത്തറ മേഖല സെക്രട്ടറി സേതു താണിക്കുടം ,
എഐഎസ്എഫ് ജില്ലാ പ്രസിഡൻറ് അർജുൻ മുരളീധരൻ ,AlSF മേഖല സെക്രട്ടറി ഗോകുൽ, എഐവൈഎഫ് മണ്ഡലം കമ്മിറ്റി അംഗം രാജേഷ്, പനജകം പാർട്ടി ബ്രാഞ്ച് സെക്രട്ടറി സന്തോഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്ത് ആദരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/E4g9Km7XXRYFic775YZUgZ

