
കൂട്ടാല ഇരുപതാം വാർഡിലെ ജനങ്ങൾക്ക് വേണ്ടി മെയ് 1 തൊഴിലാളി ദിനത്തിൽ കൂട്ടാല സെന്റ് തോമസ് ചർച്ച് ഹാളിൽ വച്ച് വാർഡ് മെമ്പർ സി എസ് ശ്രീജുവിന്റെ നേതൃത്വത്തിൽ ആയുർവേദ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു . ഓൾ ഇന്ത്യ ആയുർവേദ മെഡിക്കൽ അസോസിയേഷന്റെ ഒല്ലൂർ നിയോജകമണ്ഡലം സെക്രട്ടറി ഡോക്ടർ ഏലിയാമ്മ റാഫേൽ, പിമ്സി പോളി, സജ്ന ജയപാലൻ, സഞ്ജയ് കെ മേനോൻ, ശ്രീകല അജേഷ് എന്നീ ഡോക്ടർമാരാണ് ക്യാമ്പിന് നേതൃത്വം നൽകിയത്.ക്യാമ്പ് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ബാബു തോമസ് ഉദ്ഘാടനം ചെയ്തു. ശ്രീജു സി എസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ജില്ലാ നിർവാഹ സമിതി അംഗം കെ സി അഭിലാഷ്, ജിത്ത് ചാക്കോ, ജിഫിൻ ജോയ്, ജോസ് മൈനാട്ടിൽ, റാഫേൽ മേലേടത്ത്, ജിസൻ സണ്ണി, പി സി യോഹനാൻ, ബിജു കൂട്ടാല, ജോസ് പയ്യപ്പിള്ളി, വിബിൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.
ക്യാമ്പിൽ എത്തിച്ചേർന്ന 150 ഓളം പേർക്ക് ആവശ്യമായ എല്ലാവിധ മരുന്നുകളും (കുഴമ്പ് ലേഹ്യം എണ്ണ കഷായം അരിഷ്ടം മറ്റു ഗുളികകൾ) സൗജന്യമായി നൽകി.



പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl

