
കാറിൽ തട്ടി റോഡിൽ വീണ ബൈക്ക് യാത്രികന്റെ തലയിൽ കൂടി കെഎസ്ആര്‍ടിസി ബസ് കയറിഇറങ്ങി; കുട്ടനെല്ലൂരിൽ ബൈക്ക് യാത്രികന് ദാരുണാന്ത്യം
സ്വർണാഭരണ നിർമ്മാണ തൊഴിലാളിയായ കല്ലൂർ കോമാട്ടിൽ വീട്ടിൽ ഹരിദാസിന്റെ മകൻ അരുൺദാസാണ് മരിച്ചത്.രാവിലെ 8.40 ഓടെ കുട്ടനെല്ലൂർ ബൈപ്പാസ് സർവീസ് റോഡിൽ ഔഷധിക്ക് സമീപമാണ് അപകടം ഉണ്ടായത്.അരുൺ സഞ്ചരിച്ച ബൈക്ക് കാറിൽ തട്ടുകയും നിയന്ത്രണം വിട്ട് യുവാവ് റോഡിലേക്ക് വീഴുകയും ആയിരുന്നു .ഇതേ സമയം പുറകിൽ നിന്നും വന്നിരുന്ന കെഎസ്ആര്‍ടിസി ബസ് അരുൺദാസിന്റെ തലയിൽ കൂടി കയറി ഇറങ്ങുകയായിരുന്നു.അപകടത്തിൽ ഗുരുതര പരിക്കേറ്റ അരുണിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl

