
പാർലമെന്റ് തിരഞ്ഞെടുപ്പ് ദിവസം ദേശീയപാതയിൽ പീച്ചി സ്റ്റേഷൻ പരിധിയിലെ മുടിക്കോട് വേഗത നിയന്ത്രണം ഏർപ്പെടുത്തി വോട്ടർമാർക്ക് പോലീസ് സുരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് ജില്ലയുടെ വരണാധികാരി കൂടിയായ ജില്ലാ കളക്ടർക്ക് UDF നിവേദനം നൽകി
ലോകസഭ തെരഞ്ഞെടുപ്പിൽ ഒല്ലൂർ നിയോജകമണ്ഡലത്തിലെ പാണഞ്ചേരി പഞ്ചായത്തിലെ ബൂത്ത് നമ്പർ 40,41 പോളിംഗ് സ്റ്റേഷനുകൾ ക്രമീകരിച്ചിരിക്കുന്നത് മുടിക്കോട് മഹാത്മ പ്രൈമറി സ്കൂളിലാണ്. NH-ഇൽ തൃശ്ശൂർ പാലക്കാട് റൂട്ടിൽ ഇടതുവശത്താണ്, സ്കൂൾ സ്ഥിതി ചെയ്യുന്നത്, എന്നാൽ ഈ ബൂത്തുകളിലെ 3000ത്തിനടുത്ത് വോട്ടർമാരും വലതുവശത് ഉള്ളവരാണ്.
ഈ വോട്ടർമാരെല്ലാം റോഡ് ക്രോസ് ചെയ്തു വേണം പോളിംഗ് സ്റ്റേഷനിൽ എത്തുവാൻ. ആറുവരിപ്പാത ക്രോസ് ചെയ്യുന്നതിന് സീബ്രാ ലൈനോ സ്പീഡ് ബാരിയറോ സിഗ്നൽ സംവിധാനങ്ങളോ ഈ ഭാഗത്ത് ഇല്ല എന്നുള്ളത്, ഇലക്ഷൻ തിരക്കിൽ അപകടം വരുത്തിവയ്ക്കാൻ സാധ്യത ഉണ്ടാക്കുന്നതാണ്. ആയതിനാൽ ഇലക്ഷൻ ദിവസം 26-04-2024 രാവിലെ മുതൽ വൈകിട്ട് വരെ ഈ പ്രദേശത്ത് വേഗത നിയന്ത്രണം ഏർപ്പെടുത്തുവാൻ വേണ്ട നടപടികൾ കൈക്കൊള്ളണമെന്നും, അപകട സാഹചര്യം ഒഴിവാക്കാൻ വേണ്ട മേൽ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് UDF പാണഞ്ചേരി മണ്ഡലം ചെയർമാൻ KP ചാക്കോച്ചൻ പരാതി നൽകിയത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl

