
യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം വാണിയംപാറ ഒളകര, മണിയൻ കിണർ കോളനികളിൽ വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് യു ഡിഎഫ് ചെയർമാൻ എംപി വിൻസന്റിന്റെ നേതൃത്വത്തിൽ യുഡിഎഫ് നേതാക്കളോടൊപ്പം സന്ദർശനം നടത്തി. ബൂത്തുകളുടെ ചുമതല വഹിക്കുന്ന യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ടി എസ് ഷനൂബിന്റെ നേതൃത്വത്തിലാണ് കോളനി സന്ദർശനം നടത്തിയത്. ഈ പ്രദേശങ്ങളിലേക്കുള്ള റോഡ് വൈദ്യുതി എന്നിവ എത്തിക്കുന്നത് നേതൃത്വം നൽകിയ മുൻ എം എൽ എ എം പി വിൻസെന്റിന് ഹൃദ്യമായ സ്വീകരണമാണ് കോളനിക്കാർ നൽകിയത്.
കെപിസിസി മെമ്പർ ലീലാമ്മ തോമസ്, ഡിസിസി എക്സിക്യൂട്ടീവ് മെമ്പർ കെ സി അഭിലാഷ്, ബ്ലോക്ക് ഭാരവാഹികളായ പിജെ ജോസഫ്,എം എ മൊയ്തീൻകുട്ടി കെപിസിസി മൈനോറിറ്റി സെൽ ബ്ലോക്ക് ചെയർമാൻ റെജി പാണം കുടിയിൽ, മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറി ബിന്ദു ബിജു, ബ്ലോക്ക് പ്രസിഡണ്ട് മിനി നിജോ, മണ്ഡലം പ്രസിഡന്റ് ഫസീല നിഷാദ്, അനിൽ നാരായണൻ, കെ എം പൗലോസ്, തിമോതി സി പാർലികാടൻ, സി എസ് ബേബി,ബിജു ഇടപ്പാറ,പി ടി സതി, വേലായുധൻ,ബേബി കണ്ടത്തിൽ, തമ്പി പൗലോസ്, ബേബി പെട്ടതാനം തുടങ്ങിയവർ നേതൃത്വം നൽകി.




പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0Rl

