
പ്രശസ്‌ത ഗായകനും സംഗീത സംവിധായകനുമായ കെ.ജി. ജയൻ (90) അന്തരിച്ചു. ചൊവ്വാഴ്ച പുലർച്ചെ തൃപ്പൂണിത്തുറയിലെ വീട്ടിൽവച്ചായിരുന്നു അന്ത്യം. സംസ്കാരം നാളെ വൈകിട്ട് 5.30ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ. ഇന്നു രാവിലെ എട്ടുമണിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്കു മാറ്റിയ മൃതദേഹം, നാളെ രാവിലെ 8.30ന് തൃപ്പൂണിത്തുറയിലെ വസതിയിൽ കൊണ്ടുവരും. വസതിയിലെ കർമങ്ങൾക്ക് ശേഷം ഉച്ചകഴിഞ്ഞ് 3 മണി മുതൽ 5 മണി വരെ ലായം കൂത്തമ്പലത്തിൽ പൊതുദർശനത്തിന് വയ്ക്കും. അതിനു ശേഷമാണ് തൃപ്പൂണിത്തുറ ശ്മശാനത്തിൽ സംസ്കാരം നടക്കുക.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

