January 28, 2026

കിണറിടിഞ്ഞ് അപകടം; കിണറിൽ അകപ്പെട്ട തൊഴിലാളി മരിച്ചു

Share this News

കിണറിടിഞ്ഞ് അപകടം; കിണറിൽ അകപ്പെട്ട തൊഴിലാളി മരിച്ചു

റിപ്പോർട്ട്: അബ്ബാസ് വെമ്പല്ലൂർ

പാലക്കാട് ഇടിഞ്ഞുതാഴ്ന്ന കിണറിൽ അകപ്പെട്ട തൊഴിലാളി മരിച്ചു. പാലക്കാട് തേങ്കുറിശ്ശി തെക്കേക്കരയിൽ വൃത്തിയാക്കുന്നതിനിടെ ഇടിഞ്ഞുതാഴ്ന്ന കിണറിൽ അകപ്പെട്ട തൊഴിലാളിയാണ് മരിച്ചത്.നാട്ടുകാരനായ തെക്കേക്കര സ്വദേശി സുരേഷിൻ്റെ മൃതദേഹം കിണറ്റിൽ നിന്ന് പുറത്തെടുത്തു. ഫയർ ഫോഴ്‌സും പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കിണറിൽ അകപ്പെട്ട സുരേഷിനെ രണ്ട് മണിക്കൂറിലധികം കഴിഞ്ഞാണ് പുറത്തെടുക്കാൻ ആയത്. പഞ്ചായത്ത് കിണർ വൃത്തിയാക്കാനിറങ്ങിയ മറ്റ് നാല് പേർ രക്ഷപ്പെട്ടു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/FVdWBsThL3C1b0rAU59Sge

error: Content is protected !!