January 28, 2026

അരനൂറ്റാണ്ടിലെ ദൈർഘ്യമേറിയ സമ്പൂർണ സൂര്യഗ്രഹണം

Share this News

കഴിഞ്ഞ 50 വര്‍ഷത്തിനിടയിലെ ദൈർഘ്യമേറിയ സമ്പൂർണ സൂര്യഗ്രഹണം ഇന്ത്യൻ സമയം രാത്രി 9.12ന് ആരംഭിച്ചു. യുഎസ്, കാനഡ, മെക്സിക്കോ ഉൾപ്പടെയുള്ള വടക്കൻ അമേരിക്കന്‍ രാജ്യങ്ങളിൽ ദ്യശ്യമാകുന്ന ഗ്രഹണം ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളിൽ കാണാൻ കഴിയില്ല. ഇന്ത്യന്‍ സമയം ചൊവ്വാ പുലർച്ചെ 2.22 വരെ നീണ്ടു നിന്നത് .വിവിധ രാജ്യങ്ങളിലായി 10 സെക്കൻഡുകൾ മുതൽ ഏഴര മിനിറ്റ് വരെയായിരിക്കും പൂർണഗ്രഹണത്തിന്റെ ദൈർഘ്യം. വടക്കന്‍ അമേരിക്കൻ രാജ്യങ്ങളിൽ ഗ്രഹണം ദ്യശ്യമാകുമെങ്കിലും അമേരിക്കയിലെ ടെക്സസ് മുതല്‍ മെയിൻ വരെയുളള സംസ്ഥാനങ്ങളിൽ മാത്രമായിരിക്കും സമ്പൂർണ ഗ്രഹണം കാണാൻ സാധിക്കുക. കാനഡയിലെ ലാബ്രഡോർ, ന്യൂഫൗണ്ട്‌ലാൻഡ് എന്നിവിടങ്ങളിലാണ് അവസാനമായി സൂര്യഗ്രഹണം ദൃശ്യമാകുകചന്ദ്രന്‍ ഭൂമിക്കും സൂര്യനുമിടയിലൂടെ കടന്നു പോകുമ്പോഴാണ് സമ്പൂർണ ഗ്രഹണം സംഭവിക്കുന്നത്. ഈ സമയത്ത് ആകാശം സന്ധ്യയെന്ന പോലെ ഇരുണ്ടിരിക്കും. ഗ്രഹണം നടക്കുമ്പോൾ ഭൂമിയുലുണ്ടാകുന്ന മാറ്റങ്ങൾ പഠിക്കാൻ നാസ അടക്കമുള്ള ഏജൻസികൾ വിപുലമായ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഗ്രഹണം നാസ തല്‍സമയം സംപ്രേഷണം ചെയ്യും. അടുത്ത സമ്പൂര്‍ണ ഗ്രഹണം ഇനി 2026 ഓഗസ്റ്റ് 12 നായിരിക്കും. ഇത് അന്‍റാര്‍ട്ടിക് മേഖലയിലാകും പൂര്‍ണമായും ദൃശ്യമാകുക.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!