
സൗജന്യ നേത്ര പരിശോധന തിമിര നിർണ്ണയ ക്യാമ്പ് ശ്രീനാരായണ ഗുരുദേവ ധർമ്മസമാജം വിലങ്ങന്നൂരിൽ വെച്ച് നടത്തി. ക്യാമ്പിന്റെ ഉദ്ഘാടനം പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് P.P രവീന്ദ്രൻ നിർവഹിച്ചു.തൃശ്ശൂർ വാസൻ ഐ കെയറിൻ്റെ സഹകരണത്തോടെ നടത്തിയ ക്യാമ്പിൽ ഡോ. ദേവസുമൻ നേതൃത്വം നൽകി. സമാജം സെക്രട്ടറി K.P ദർശൻ സ്വാഗതം പറഞ്ഞു.സമാജം പ്രസിഡന്റ് M.N അപ്പുകുട്ടൻ അധ്യക്ഷനായി.സമാജം വൈസ് പ്രസിഡന്റ് K.A ജ്യോതികുമാർ നന്ദിയും വാർഡ് മെമ്പർ ഷൈജുകുര്യൻ ആശംസയും പറഞ്ഞു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

