
ശാസ്ത്ര മേഖലയിലെ പ്രശസ്തമായ മേരിക്യൂറി ഫെലോഷിപ്പിന് തൃശൂർ കൈപ്പറമ്പ് സ്വദേശി അർജുൻ കുറൂർ അർഹനായി. ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി ഒഫ് ഡെന്മാർക്കിലെ സിലിക്കൺ ഫോട്ടോണിക്‌സ് ഫോർ ഒപ്റ്റിക്കൽ കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ മൂന്ന് വർഷ ഗവേഷണത്തിനാണ് അവസരം. ഏകദേശം 1.8 കോടി രൂപയാണ് സ്‌കോളർഷിപ്പ് തുക. ഫ്രീക്വൻസി കോംബ് എന്ന നൂതന സാങ്കേതികവിദ്യയിലൂടെ ഇന്റർനെറ്റ് വേഗത വർധിപ്പിക്കുന്ന ഗവേഷണത്തിനാണ് സ്‌കോളർഷിപ്പ് ലഭിച്ചത്.
കുസാറ്റ് ഫോട്ടോണിക്‌സ് വിഭാഗത്തിൽ നിന്ന് ഇന്റഗ്രേറ്റഡ് എം.എസ്‌സിക്കു ശേഷം പ്രൊഫ. ദീപ വെങ്കിടേഷിനു കീഴിൽ ഐ.ഐ.ടി മദ്രാസിൽ നിന്ന് മാസ്റ്റർ ഒഫ് സയൻസ് റിസേർച്ച് ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട് അർജുൻ
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


