
പാണഞ്ചേരി,നടത്തറ ചേരുംകുഴി പ്രദേശത്ത് ചുഴലിക്കാറ്റ് ബാധിച്ച് നാശനഷ്ടങ്ങൾ ഉണ്ടായ വീടും കൃഷിസ്ഥലങ്ങളും ഡിസിസി പ്രസിഡന്റ് ജോസ് വളളൂർ സന്ദർശിച്ചു .ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ സി അഭിലാഷിന്റെ നേതൃത്വത്തിലാണ് സന്ദർശനം നടത്തിയത്. വ്യാപകമായ കൃഷി നാശം സംഭവിച്ച കർഷകർക്കും, വീടുകൾക്കും നഷ്ടപരിഹാരം നൽകുന്നതിന് റവന്യൂ മന്ത്രി അടിയന്തര ഇടപെടൽ നടത്തണം എന്ന് ജോസ് വള്ളൂർ ആവശ്യപ്പെട്ടു. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർനോടൊപ്പം ഡിസിസി ജനറൽ സെക്രട്ടറിമാരായ ടി എം രാജീവ്, സജീവൻ കുരിയച്ചിറ, കല്ലൂർ ബാബു, കെ എച് ഉസ്മാൻ ഖാൻ, പഞ്ചായത്ത് മെമ്പർ മിനി വിനോദ്, ജോയ് കുളങ്ങര, റോയ് പൊല്ലയിൽ, വി വി ദേവസി എന്നിവരുമുണ്ടായിരുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/HKXFSpBQUn85Ewxcv5Filqm

