പാണഞ്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമ്മാണ സ്തംഭനത്തിൽ ആയ ഹണി ആൻഡ് ബനാന പാർക്കിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് കണ്ണാറ സെന്ററിൽ ജനകീയ രാഷ്ട്രീയ വിശദീകരണയോഗം സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിഫിൻ ജോയ് അധ്യക്ഷത വഹിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി എക്സിക്യൂട്ടീവ് മെമ്പർ കെ സി അഭിലാഷ് ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. കോടികൾ ചെലവഴിച്ച പാതിവഴിയിൽ നിന്ന് പോയ ഹണി ആൻഡ് ബനാന പാർക്ക് ദീർഘവീക്ഷണം ഇല്ലാത്ത അന്നത്തെ കൃഷിമന്ത്രിയായിരുന്ന വിഎസ് സുനിൽകുമാറിന്റെയും ഒല്ലൂർ എംഎൽഎ കെ രാജന്റെയും സ്മാരകമായി മാറിയെന്നും മൂല്യ വർദ്ധിത ഉത്പാദനം പോയിട്ട് അവിടെ പുല്ലു പോലും വളർത്താൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത് എന്നും കെ സി അഭിലാഷ് ആരോപിച്ചു. യൂത്ത് കോൺഗ്രസ് ഒല്ലൂർ നിയോജക മണ്ഡലം പ്രസിഡന്റ് അൽജോ ചാണ്ടി മുഖ്യാതിഥിയായിരുന്നു. കെപിസിസി മെമ്പർ ലീലാമ്മ തോമസ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ പി ചാക്കോച്ചൻ, പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ബാബു തോമസ്, പഞ്ചായത്തംഗം സി എസ് ശ്രീജു, മുൻ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ജിത്ത് ചാക്കോ, കെഎസ്‌യു ജില്ലാ സെക്രട്ടറി ശ്രീരാഗ്, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ സുശീല രാജൻ, ബിന്ദു ബിജു, ബ്ലോക്ക് പ്രസിഡന്റ് മിനി നിജോ, മണ്ഡലം പ്രസിഡന്റ് ഫസീല നിഷാദ്,
കോൺഗ്രസ് നേതാക്കളായ വി ബി ചന്ദ്രൻ, വിനോദ് തേനംപറമ്പിൽ എ സി മത്തായി, ടി വി ജോൺ,തിമോതി സി പാർലികാടൻ, കെ എം പൗലോസ്, പൗലോസ് കോയകാടൻ,
ഷാജി കീരിമോള, തങ്കായി കുര്യൻ
യൂത്ത് കോൺഗ്രസ് നേതാക്കളായ ജിസൻ സണ്ണി, ജോജോ കണ്ണാറ, ജിസ്‌മോൻ ജോയ്, ആൽബർട്ട് ബെന്നി, ലിബിൻ ഔസഫ്, ഡിക്സൺ,പ്രിൻസ് ആൽപ്പാറ,വിബിൻ വടക്കൻ, എന്നിവർ നേതൃത്വം നൽകി