December 8, 2025

കാപ്പി വില റെക്കോർഡിൽ

Share this News

കാപ്പി വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. രാജ്യാന്തര വിപണിയിൽ ഇന്ത്യൻ കാപ്പിക്ക് ആവശ്യം കൂടിയതാണു വില ഗണ്യമായി ഉയരാൻ കാരണം. കാപ്പി പരിപ്പ്  ക്വിന്റലിന് ഇന്നലെ 32,500 രൂപയും ഉണ്ട കാപ്പി ക്വിന്റലിന് 19,500രൂപയുമാണ് വിപണിയിൽ. വയനാട്ടിൽ ചില ടൗണുകളിൽ ഉണ്ട കാപ്പി 54 കിലോയുടെ ഒരു ചാക്ക് അടിസ്ഥാനത്തിലും കർഷകരിൽ നിന്ന് എടുക്കുന്നുണ്ട്.
ചാക്കിന് ഇന്നലെ 10,000 രൂപയിലെത്തി. കർണാടകയിൽ നിന്ന് എത്തുന്ന വ്യാപാരികൾ ചാക്കിന് 10,500 രൂപയ്ക്കും കാപ്പി വാങ്ങുന്നുണ്ട്.ഈ വർഷം വിളവെടുപ്പ് ആരംഭം മുതൽ മികച്ച വില ഉണ്ടായിരുന്നു. കഴിഞ്ഞ സീസണിൽ ഈ സമയത്ത് കാപ്പി പരിപ്പ് ക്വിന്റലിന് 21,000 രൂപ ആയിരുന്നു. കഴിഞ്ഞ ജൂണിൽ ആയിരു ന്നു കാപ്പിക്ക് ഇതുവരെ ലഭിച്ചതിൽ ഉയർന്ന വില വന്നത്. പരിപ്പ് ക്വിന്റലിന് 25,000 രൂപ.ലോകത്തെ കാപ്പി ഉൽപാദന രാജ്യങ്ങളിൽ കുറച്ചു വർഷമായി വിവിധ കാലാവസ്‌ഥാ കാരണങ്ങളാൽ ഉൽപാദനം കുറഞ്ഞിട്ടുമുണ്ട്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!