
ബസിന് പുറകിൽ തട്ടിയ ബൈക്ക് ടോറസ് ലോറിയുടെ അടിയിൽ പെട്ടു; കണ്ണമ്പ്ര സ്വദേശിക്ക് പരിക്ക്
ദേശീയപാത ചെമ്പൂത്രയിൽ ബസ്സിൽ തട്ടി ബൈക്ക് ടോറസ് ലോറിയുടെ അടിയിൽ പെട്ടു. അപകടത്തിൽ യുവാവിന് ചെറിയ പരിക്ക് പറ്റി . കണ്ണമ്പ്ര സ്വദേശി വിപിൻ (37) നാണ് പരിക്കേറ്റത്. കൈയ്ക്കും കാലിനും പരിക്കേറ്റ ഇയാളെ തൃശൂർ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാത്രി 7 മണിയോടെയാണ് സംഭവം. പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടമുണ്ടായത്. ദേശീയപാതയിൽ ആളെ ഇറക്കാൻ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസ്സിന് പുറകിൽ വിപിൻ സഞ്ചരിച്ച ബൈക്ക് തട്ടുകയും തുടർന്ന് സെന്റർ ട്രാക്കിലൂടെ വരികയായിരുന്ന ലോറിക്ക് മുന്നിലേക്ക് ബൈക്ക് വീഴുകയായിരുന്നു. ലോറിക്കടിയിൽ പെട്ട ബൈക്കുമായി നിരങ്ങി 50 മീറ്ററോളം മുന്നോട്ടു നീങ്ങിയാണ് ലോറി നിന്നത്.ആറ് വരി പാതയിൽ ബസ് ബേകൾ ഇല്ലാത്തതിനാലും പല സ്ഥലങ്ങളിലും സർവ്വീസ് റോഡിന് വീതി കുറവ് ഉള്ളതിനാലും ബസുകൾ ദേശീയപാതയിൽ നിറുത്തിയാണ് ആളെ കയറ്റുന്നതും ഇറക്കുന്നതും ചെയ്യുന്നത് .ഇത് മൂലം നിരവധി അപകടങ്ങളാണ് ഉണ്ടാവുന്നത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

