
പാണഞ്ചേരി ബ്ലോക്ക് മെമ്പർ രമ്യ രാജേഷിന് സൂര്യാതപം ഏറ്റു
പാണഞ്ചേരി ബ്ലോക്ക് മെമ്പർ രമ്യാ രാജേഷിന് സൂര്യാതപം ഏറ്റു. വളരെ മുൻകരുതലുമായി യാത്ര ചെയ്തിട്ടും സൂര്യാതപം ഏറ്റു എന്നും എല്ലാവരും ജാഗ്രത പുലർത്തണമെന്നും ബ്ലോക്ക് മെമ്പർ രമ്യ രാജേഷ് അറിയിച്ചു.
തൃശ്ശൂർ ജില്ലയിൽ യെല്ലോ അലേർട്ട് നിലനില്‍ക്കുന്ന സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കുക.ഇന്നലെ ഒരു മണിയ്ക്കും 3 മണിയ്ക്കും ഇടയിൽ മണ്ണൂത്തി പട്ടിക്കാട് ഭാഗങ്ങളിൽ 40°C ചൂടിനും മുകളിൽ വന്നിരുന്നു.

എങ്ങനെ പ്രതിരോധിക്കാം
നല്ല രീതിയിൽ വെള്ളം കുടിക്കുക എന്നതു തന്നെയാണ് ഏറ്റവും വലിയ പ്രതിരോധം. ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം, ജ്യൂസുകൾ എന്നിവയെല്ലാം ധാരാളമായി കുടിക്കുക. തണ്ണിമത്തന്‍, ഓറഞ്ച് തുടങ്ങിയ ധാരാളം ജലാംശം അടങ്ങിയ പഴങ്ങളും വേനൽക്കാലത്ത് നല്ലതാണ്. പച്ചക്കറി സലാഡുകളും ഭക്ഷണത്തിന്റെ ഭാഗമാക്കുക.
കട്ടി കൂടിയ വസ്ത്രങ്ങൾ ഒഴിവാക്കി അയഞ്ഞതും പരുത്തി കൊണ്ടോ സോഫ്റ്റ് കോട്ടൺ കൊണ്ടോ ഉള്ള വസ്ത്രങ്ങൾ ധരിക്കാം. വെയിലിന്റെ കാഠിന്യം കൂടുതലുള്ള 11 മണി മുതൽ 3 മണി വരെയുള്ള സമയത്ത് കഴിവതും പുറത്തിറങ്ങി ജോലികൾ ചെയ്യാതിരിക്കുകയോ അല്ലെങ്കിൽ ആ സമയം വിശ്രമിച്ച് ബാക്കി സമയങ്ങളിലേക്ക് ജോലി ക്രമീകരിക്കുകയോ ചെയ്യുക. കുട്ടികളെയും വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക.
വീടിനകത്തെ വായുസഞ്ചാരം ഉറപ്പുവരുത്തേണ്ടതും പ്രധാനമാണ്. പകൽ സമയങ്ങളിൽ വീടിന്റെ വാതിലുകളും ജനലുകളും തുറന്നിട്ട് ചൂടു കാറ്റ് പുറത്തുപോവാനുള്ള ക്രമീകരണം ഒരുക്കുക. വാഹനങ്ങൾ വെയിലത്ത് പാർക്ക് ചെയ്തു പോവുമ്പോൾ അതിിൽ കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കാൻ ശ്രദ്ധിക്കുക.
കുട്ടികൾ, പ്രായമായവർ, ഗര്‍ഭിണികൾ, ഹൃദ്രോഗം പോലുള്ള ഗുരുതര രോഗമുള്ളവർ, വെയിലത്ത് ജോലി ചെയ്യുന്നവര്‍, പോഷകാഹാര കുറവുള്ളവര്‍, തെരുവുകളിലും തുറസായ സ്ഥലങ്ങളിലും താല്‍ക്കാലിക പാര്‍പ്പിടങ്ങളും താമസിക്കുന്ന അഗതികള്‍, കൂടുതല്‍ സമയം പുറത്ത് ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികള്‍, മദ്യപാനികള്‍ എന്നിവരുടെയെല്ലാം കാര്യത്തിൽ കൂടുതൽ ശ്രദ്ധയും കരുതലും ആവശ്യമാണ്. ഇവരിൽ അപകടസാധ്യത കൂടുതലാണ്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

