March 14, 2026

വെട്ടിക്കലിൽ വാഹനാപകടം

Share this News

ദേശീയപാത മണ്ണുത്തി വടക്കഞ്ചേരി 544 ആറുവരിപ്പാതയിൽ വെട്ടിക്കൽ ജംഗ്ഷനിൽ ജോലി കഴിഞ്ഞ് റോഡ് ക്രോസ് ചെയ്ത് വീട്ടിലേക്ക് പോകുന്ന കാൽനടയാത്രക്കാരനെയാണ്  തൃശൂർ ഭാഗത്തേക്ക് പോകുന്ന കാർ ഇടിച്ചത്.
ഉടൻതന്നെ തട്ടിയ വാഹനത്തിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി.അപകടത്തിൽ കാൽനടയാത്രക്കാരന് പരിക്കേറ്റു.
എല്ലാ ബസ്റ്റോപ്പിലും അടിപ്പാത വേണമെന്ന് ജനകീയ കൂട്ടായ്മയുടെ ആവശ്യം ഇതുവരെ അംഗീകരിച്ചിട്ടില്ല.ദേശീയപാത ക്രോസ് ചെയ്യുന്നതിന് വേണ്ടി പന്തലപാടംസ്കൂളിന് മുന്നിൽ ഒഴിച്ച് വേറെ ഒരു ബസ്റ്റോപ്പിലും യാതൊരുവിധ സംവിധാനങ്ങളും ഇതുവരെ ഒരുക്കിയിട്ടില്ല.മണ്ണുത്തി വടക്കഞ്ചേരി ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ആദ്യത്തെ അപകടം ഉണ്ടായതും മരണം സംഭവിച്ചതും വെട്ടിക്കലിലാണ്

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!