
കോൺഗ്രസ് നേതാവും മുൻ ബ്ലോക്ക് പ്രസിഡന്റും ആയിരുന്ന കെ സി അഭിലാഷിനെ ജില്ലാ കോൺഗ്രസ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തു. കെഎസ്‌യു താലൂക്ക് സെക്രട്ടറി, യൂത്ത് കോൺഗ്രസ് പാണഞ്ചേരി മണ്ഡലം സെക്രട്ടറി, ഒല്ലൂർ നിയോജകമണ്ഡലം സെക്രട്ടറി,സേവാദൾ പാണഞ്ചേരി മണ്ഡലം ചെയർമാൻ, യൂത്ത് കോൺഗ്രസ് ഒല്ലൂർ നിയോജകമണ്ഡലം പ്രസിഡണ്ട്, യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവാഹ സമിതി അംഗം, യൂത്ത് കോൺഗ്രസ് ലോക് സഭാ ജനറൽ സെക്രട്ടറി എന്നീ പദവികളിൽ പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ എട്ടുവർഷമായി പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡൻ്റായിരുന്നു. കുതിരാൻ സമരം ഉൾപ്പെടെ നിരവധി ജനകീയ പ്രതിഷേധ സമരങ്ങൾക്കും ക്ഷേമ കാരുണ്യ പ്രവർത്തനങ്ങൾക്കും ഈ കാലഘട്ടത്തിൽ ശക്തമായി നേതൃത്വം നൽകി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

