March 14, 2026

വാണിയമ്പാറ അടുക്കളപ്പാറയിൽ അപൂർവ്വ ഇനത്തിൽപ്പെട്ട പൂച്ചകണ്ണൻ (Cat Snake) പാമ്പുകളെ പിടികൂടി

Share this News

വനത്തിൽ കാണപ്പെടുന്നതും അപൂർവ്വ ഇനത്തിൽപെട്ടതുമായ രണ്ട് പൂച്ച കണ്ണൻ പാമ്പിനെയാണ് (Cat snake ) വാണിയംപാറ അടുക്കളപ്പാറയിൽ നിന്ന് പിടികൂടിയത്. ആനിമൽ റിസ്ക്യൂവാച്ചർ സേവ്യർ എൽത്തുരുത്തിൻ്റെ നേതൃത്വത്തിലാണ് പാമ്പുകളെ പിടികൂടിയത്.മാരകമല്ലാത്ത വിഷമുള്ള ഒരിനം പാമ്പാണ് പൂച്ചക്കണ്ണൻ
വലിപ്പമുള്ളതും മൂന്ന് തരം കളറുകളിലുമാണ് ഈ പാമ്പ് കാണപ്പെടുന്നത്. ആദ്യമായാണ് ഇത്തരത്തിലുള്ള രണ്ടു പാമ്പുകളെ ഒരുമിച്ച് പിടികൂടുന്നത് സേവ്യർ എൽത്തുരുത്ത് പറഞ്ഞു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!