
തൃശ്ശൂരിൽ നിന്ന് പാലക്കാട്ട് ഭാഗത്തേക്ക് സർവീസ് നടത്തുന്ന കെഎസ്ആർടിസി
ബസ്സുകൾക്ക് പീച്ചി റോഡിൽ ഫെയർ സ്റ്റേജ് സ്റ്റോപ്പ് അല്ലെങ്കിൽ റിക്വസ്റ്റ് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നിവേദനം നൽകി. പീച്ചിഡാം,കെ എഫ് ആർ ഐ,കെ ഇ ആർ ഐ, നിരവധി സ്കൂളുകൾ, ഹോസ്പിറ്റലുകൾ,വനഗവേഷണ കേന്ദ്രം ,പുത്തൂർ സുവോളജിക്കൽ പാർക്കിലേക്കുള്ള പ്രധാന സെൻറർ , പ്രധാന കൺവെൻഷൻ സെന്ററായ ദർശന പാസ്റ്റൽ സെൻറർ തുടങ്ങി നിരവധി സ്ഥാപനങ്ങളും അവിടേക്ക് എത്തിച്ചേരേണ്ട ജീവനക്കാർ, പൊതുജനങ്ങൾ, വിദ്യാർത്ഥികൾ, തൊഴിലാളികൾ എന്നിവർ ആശ്രയിക്കുന്നത് പീച്ചിറോഡ് ജംഗ്ഷനെയാണ്. ആയതിനാൽ ഇതിനൊരു ശാശ്വത പരിഹാരമായി പീച്ചിറോഡ് ജംഗ്ഷനിൽ ഫെയർ അനുവദിക്കണം. അതല്ലെങ്കിൽ റിക്വസ്റ്റ് സ്റ്റോപ്പ് അനുവദിക്കണമെന്നും യൂത്ത് കോൺഗ്രസ് പരാതിയിൽ ആവശ്യപ്പെട്ടു. നിലവിൽ 500 മീറ്റർ അകലെയാണ് ഫെയർ സ്റ്റോപ്പ് ഉള്ളത്. കൂടാതെ യാത്രക്കാരെ ബുദ്ധിമുട്ടിച്ചുകൊണ്ട് പട്ടിക്കാട് സർവീസ് റോഡ് വഴി രാത്രികാലങ്ങളിൽ കെഎസ്ആർടിസി ബസ് സർവീസ് നടത്താതെ മേൽപ്പാലം വഴി സർവീസ് നടത്തുന്നു നടപടി സ്വീകരിക്കണമെന്നും യൂത്ത് കോൺഗ്രസ് ഗതാഗത മന്ത്രിക്ക് നൽകിയ പരാതിയിൽ പറഞ്ഞു. പഞ്ചായത്തംഗങ്ങളായ ഷൈജു കുരിയൻ, സി എസ് ശ്രീജു,യൂത്ത് കോൺഗ്രസ് പാണഞ്ചേരി മണ്ഡലം പ്രസിഡന്റ് ജിഫിൻ ജോയ് , യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി പ്രവീൺ രാജു എന്നിവരാണ് പരാതി നൽകിയത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

