
എടപ്പലം ശ്രീകൃഷ്‌ണ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് ചങ്ങാതിക്കൂട്ടം പ്രതിഷ്‌ഠാദിനാഘോഷ കമ്മിറ്റി പുറത്തിറക്കുന്ന സമ്മാന കൂപ്പൺ പ്രകാശനം ചെയ്‌തു. ക്ഷേത്രം ഭാരവാഹികളായ വാക്കത്ത് ചന്ദ്രൻ, കല്ലട രവി എന്നിവർ നേതൃത്വം നൽകി. ക്ഷേത്രം ഭാരവാഹികളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു. ഏപ്രിൽ 21നാണ് കൂപ്പൺ നറുക്കെടുപ്പ്.സമ്മാന കൂപ്പണിൽ നിന്നും ലഭിക്കുന്ന തുകയിൽ നിന്നും ക്ഷേത്രം നിർദേശിക്കുന്ന അർഹരായ 10 കുടുംബങ്ങൾക്ക് പലചരക്ക് കിറ്റ് വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

