February 2, 2026

ഗസൽ ഇതിഹാസം പങ്കജ് ഉധാസ് അന്തരിച്ചു

Share this News

ഗസൽ ഇതിഹാസം പങ്കജ് ഉധാസ് അന്തരിച്ചു. 72 വയസായിരുന്നു. അസുഖങ്ങൾ കാരണം ചികിത്സയിലിരിക്കെയാണ് അന്ത്യം. മകൾ നയാബ് ഉദാസ് ആണു മരണവിവരം അറിയിച്ചത്.ഛിട്ടി ആയി ഹെ, ചാന്ദ്‌നി ജൈസാ രംഗ് ഹെ തെരാ എന്നിങ്ങനെ നിരവധി ഗസലുകൾ അനശ്വരമാക്കിയ ഗായകനാണ്. രാജ്യം പത്മശ്രീ നൽകി അദ്ധത്തെ ആദരിച്ചിട്ടുണ്ട്. നാം എന്ന ചിത്രം മുതലാണ് പിന്നണി ഗായകന്‍ എന്ന നിലയില്‍ പങ്കജ് ഉദാസ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. എണ്‍പതുകളുടെ അവസാനവും തൊണ്ണൂറുകളുടെ തുടക്കത്തിലും അവിസ്മരണീയമായ മെലഡികള്‍ കൊണ്ട് ബോളിവുഡ് പിന്നണിഗാനരംഗത്ത് സമാന്തരമായൊരു പാത തന്നെ തുറക്കാൻ കഴിഞ്ഞെങ്കിലും പങ്കജ് ഉദാസിന്റെ പ്രണയം എന്നും പ്രണയവും ലഹരിയും ഇഴചേര്‍ന്ന, നിലാവിന്റെ നനവുള്ള ഗസലിനോടായിരുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!