
കൂർക്കഞ്ചേരി ശ്രീ മാഹേശ്വര ക്ഷേത്ര സന്നിധിയിലെ ചരിത്രപ്രാധാന്യമുളള പ്ലാവിന് കാലപ്പഴക്കം കൊണ്ട് സംഭവിച്ച കേടുപാടുകൾക്കുളള്ള പരിഹാരക്രിയ ഈമാസം 25ന് രാവിലെ 11ന് നടക്കും. കോട്ടയത്തുളള വൃക്ഷവൈദ്യൻ ബിനു മാസ്റ്ററുടെ നേതൃത്വത്തിലാണ് പ്ലാവിന് ഔഷധചികിത്സ നൽകുന്നത്. ഫലസമൃദ്ധിയോടെ ഇന്നും വളരുന്ന പ്ലാവിൻ ചുവട്ടിൽ വച്ചാണ് 1928 ജനുവരി ഒമ്പതിന് ശ്രീനാരായണ ധർമ്മ സംഘം ശ്രീനാരായണ ഗുരുദേവൻ സംസ്ഥാപനം ചെയ്തത്. ചടങ്ങിലേക്ക് ഭക്തർ പങ്കെടുക്കണമെന്ന് എസ്.എൻ.ബി.പി യോഗം സെക്രട്ടറി ജിനേഷ് കെ. വിശ്വനാഥൻ അറിയിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

