
മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ ഫാലി എസ്.നരിമാൻ (95) അന്തരിച്ചു. ഇന്നലെ രാത്രി ഹൃദയാഘാതമുണ്ടാവുകയായിരുന്നു. ഇന്ത്യൻനീതിന്യായ രംഗത്തെ അധികായനാണ് വിടവാങ്ങിയത്. പത്മവിഭൂഷൺ, പത്മഭൂഷൻ എന്നീ ബഹുമതികൾ നൽകി രാജ്യം ആദരിച്ചു. സുപ്രീം കോടതി മുൻ ജഡ്ജി റോഹിങ് ടൺ നരിമാൻ മകനാണ്.
ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന ബർമയിലെ റങ്കൂണിൽ 1929-ൽ ആയിരുന്നു ജനനം. 1950- ൽ ബോംബെ ഹൈക്കോടതിയിൽ അഭിഭാഷകനായി എൻ്റോൾ ചെയ്തു. 1961-ൽ സീനിയർ അഭിഭാഷകനായി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ചായിരുന്നു നരിമാൻ അഡീഷണൽ സോളിസിറ്റർ ജനറൽ സ്ഥാനം രാജിവെച്ചത്.വായ്‌പ്പരിധി വെട്ടിക്കുറച്ചതടക്കം കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നുവെന്നുകാട്ടി കേന്ദ്രസർക്കാരിനെതിരെ നിയമപോരാട്ടത്തിന് സംസ്ഥാന സർക്കാരിന് നിയമോപദേശം നൽകിയത് ഫാലി എസ്. നരിമാൻ ആയിരുന്നു. കിഫ്ബിയും മസാലബോണ്ടുകളും ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി വന്നപ്പോൾ ഒന്നാം പിണറായി സർക്കാർ അദ്ദേഹത്തിൽനിന്ന് നിയമോപദേശം തേടിയിരുന്നു. കേരള നിയമസഭ പാസാക്കിയ ലോകായുക്ത, സർവകലാശാല നിയമഭേദഗതി ബില്ലുകൾ തുടർനടപടികൾ സ്വീകരിക്കാതെ രാജ്‌ഭവനിൽ അനന്തമായി പിടിച്ചുവെച്ചപ്പോൾ നരിമാന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കേരള സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.
മുൻ സുപ്രീംകോടതി ജഡ്‌ജി റോഹിങ്ടൺ ഫാലി നരിമാൻ മകനാണ്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
