February 3, 2026

ഒളകര ട്രൈബൽ കോളനി നവീകരിച്ച പാലം, പുതിയ റോഡിന്റെ ഉദ്ഘാടനം തൃശൂർ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എം. അഹമ്മദ് നിർവഹിച്ചു

Share this News

തൃശൂർ ജില്ലാ പഞ്ചായത്ത് 2023 – 2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ വകയിരുത്തി പാണഞ്ചേരി ഗ്രാമ പഞ്ചായത്തിലെ ഒളകര ST കോളനി പാലം നവീകരണവും , പുതിയ റോഡിന്റെ ഉദ്ഘാടനം തൃശൂർ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എം. അഹമ്മദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം കെ.വി. സജു അദ്ധ്യക്ഷനായിരുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി.പി.രവീന്ദ്രൻ സ്വാഗതം പറഞ്ഞു, പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൻ സുബൈദ അബൂബക്കർ , ബ്ലോക്ക് പഞ്ചായത്ത് അംഗം രമ്യാ രാജേഷ്, പാണഞ്ചേരി AE അബിളി ഐ.ബി, ഊര് മൂപ്പത്തി മാധവികുട്ടപ്പൻ ,മാത്യൂ നൈനാൻ എന്നിവർ സംസാരിച്ചു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!