February 3, 2026

എ.ഐ.വൈ.എഫ് പാണഞ്ചേരി മേഖല കൺവൻഷൻ സംഘടിപ്പിച്ചു

Share this News

എ.ഐ.വൈ.എഫ് പാണഞ്ചേരി മേഖല കൺവൻഷൻ സിപിഐ ലോക്കൽ കമ്മറ്റി ഓഫീസിൽ വച്ച് നടന്നു. കൺവൻഷൻ എ.ഐ.വൈ.എഫ് ഒല്ലൂർ മണ്ഡലം പ്രസിഡന്റ് ജിനേഷ് പീച്ചി ഉദ്ഘാടനം ചെയ്തു. സി പി ഐ ലോക്കൽ സെക്രട്ടറി സനിൽ വാണിയംപാറ അഭിവാദ്യം ചെയ്ത ചടങ്ങിൽ
മേഖല സെക്രട്ടറിയായി നിജു വും പ്രസിഡന്റായി രമ്യ രാജേഷും തിരഞ്ഞെടുക്കപെട്ടു .സഹ ഭാരവാഹികളായി അനിൽ, വിനേഷ്, അമൽ, നിഖിൽ, തുടങ്ങിയവരേയും തിരഞ്ഞെടുത്തു
ജനവാസ കേന്ദ്രങ്ങളിലേക്ക് വന്യമൃഗങ്ങളുടെ ഇറക്കവും കാർഷിക മേഖലയ്ക്ക് വരുത്തുന്ന നാശനഷ്ടവും വലിയ ഗൗരവമുള്ളതാണ്
ആയതിനാൽ ശാശ്വതമായ ഒരു പരിഹാരം സർക്കാരുകളുടെ ഭാഗത്തുനിന്നും ഉണ്ടാവണമെന്ന് കൺവെൻഷൻ പ്രമേയം പാസാക്കി

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R /
error: Content is protected !!