February 3, 2026

കർഷക സമരം; ഒല്ലൂർ കർഷക കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഗമം നടത്തി

Share this News

കർഷക കരിനിയമങ്ങൾക്കെതിരെ  ഡൽഹിയിൽ സമരം നടത്തുന്ന കർഷകരോട് ഫാസിസ്റ്റ്  സർക്കാർ സ്വീകരിക്കുന്നത് കിരാത നടപടികളാണെന്നാരോപിച്ച്  ഒല്ലൂർ കർഷക കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഗമം നടത്തി. കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ്  വാസു പോലുവളപ്പിൽ അധ്യക്ഷത വഹിച്ച  പ്രതിഷേധ സംഗമം പാണഞ്ചേരി ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ കെ. എൻ വിജയകുമാർ ഉദ്ഘാടനം ചെയ്തു, കർഷക കോൺഗ്രസ്‌ സ്റ്റേറ്റ് സെക്രട്ടറി റോയ് കെ ദേവസ്യ മുഖ്യ അഥിതി ആയിരുന്നു . ജില്ലാ  കോൺഗ്രസ് ജനറൽ സെക്രട്ടറി എം. എൽ ബേബി, പുത്തൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ സിനോയ് സുബ്രഹ്മണ്യൻ, കർഷക കോൺഗ്രസ്‌ സ്റ്റേറ്റ് എക്സിക്യുട്ടീവ് മിനി വിനോദ്, കർഷക കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി കെ. പി എൽദോസ്, ഡോ. മനോജ്‌ പുഷ്‌കർ യൂത്ത് കോൺഗ്രസ്‌ നേതാക്കൾ, സന്ദീപ് സഹദേവൻ, ജിത്ത് ചാക്കോ,തുടങ്ങിയവർ പ്രസംഗിച്ചു. കർഷക  കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ മാരായ ജോയ്സൺ, ഷോണി പുളിക്കൽ, ജയൻ മൂപ്ലിയത് തുടങ്ങിയവർ നേതൃത്വം നൽകി

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

error: Content is protected !!