February 3, 2026

ജി.എൽ.പി.എസ്. പീച്ചി സ്‌കൂൾ വാർഷികവും അധ്യാപക രക്ഷാകർതൃദിനവും യാത്രയയപ്പ് സമ്മേളനവും നാളെ

Share this News

തൃശ്ശൂർ ജില്ലയിലെ കിഴക്കൻ മലയോര ഗ്രാമമായ പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ അക്ഷരദീപമായി നിലകൊള്ളുന്ന പീച്ചി ഗവൺമെന്റ് എൽ.പി. സ്‌കൂളിൻ്റെ 65-ാം വാർഷികവും അധ്യാപക രക്ഷാകർതൃ ദിനവും ദീർഘനാളത്തെ സേവനത്തിനുശേഷം വിരമിക്കുന്ന അധ്യാപിക  ഉഷ ടീച്ചർക്കുള്ള യാത്രയയപ്പും 2024 ഫെബ്രുവരി 17 -ാം തിയ്യതി ശനിയാഴ്‌ച വൈകിട്ട് 5.30 ന്  സ്‌കൂൾ അങ്കണത്തിൽ വച്ച് നടത്തുന്നു.പരിപാടികളുടെ ഉദ്ഘാടനം റവന്യൂ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ  നിർവഹിക്കുന്നു.
പാണഞ്ചേരി ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് പി.പി. രവീന്ദ്രൻ അധ്യക്ഷനാകും.ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  കെ.ആർ. രവി മുഖ്യാതിഥിയായി പങ്കെടുക്കും

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

error: Content is protected !!