February 3, 2026

അവശ്യസാധനങ്ങളുടെ വില കുത്തനെ കൂട്ടി സപ്ലൈകോ; വര്‍ധന 3 മുതല്‍ 46 രൂപവരെ

Share this News

സപ്ലൈക്കോ സബ്സിഡി നിരക്കിൽ നൽകുന്ന 13 സാധനങ്ങൾക്കും വില കൂടി. മന്ത്രിസഭാ തീരുമാനം അനുസരിച്ചാണ് വില കൂടുന്നത്. സബ്സിഡി ഉൽപ്പന്നങ്ങൾക്ക് വിപണി വിലയിലും 35% മാത്രമാകും വില കുറവ്. ഇതുവരെ 70%വരെ വിലക്കുറവ് ഉണ്ടായിരുന്നു. ഇനി മുതൽ വിപണിവില കൂടുന്നതും കുറയുന്നതും അനുസരിച്ച് സബ്സിഡി ഉൽപ്പന്നങ്ങളുടെ വിലയിൽ മാറ്റംവരുത്താനും തീരുമാനിച്ചു.37.50 രൂപയ്ക്ക്‌ ലഭിച്ചിരുന്ന അരക്കിലോ മുളക് വാങ്ങാൻ ഇനി 82 രൂപ നൽകേണ്ടിവരും. 44.50 രൂപയാണ് വർധിച്ചത്. 65 രൂപ ആയിരുന്ന തുവരപ്പരിപ്പിന് 46 രൂപ വർദ്ധിച്ച് 111 രൂപയായി. വൻപയറിന് 31 രൂപ കൂടി. വില കാര്യമായി കൂടിയ മറ്റൊരു ഇനം ഉഴുന്നാണ്. 66 രൂപ ആയിരുന്ന ഉഴുന്ന് 29 രൂപ കൂടി 95 രൂപയായി. വൻകടല കിലോയ്ക്ക് 27 രൂപയും ചെറുപയറിന് 19രൂപയും പഞ്ചസാരയ്ക്ക് 6 രൂപയും വെളിച്ചെണ്ണയ്ക്ക് 9 രൂപയുമാണ് കൂടിയത്. കുറുവ, മട്ട അരികൾക്ക് 5 രൂപയും ജയ അരിക്ക് നാല് രൂപയും കൂടിയിട്ടുണ്ട്.
13 ഇനം സബ്സിഡി സാധനങ്ങളും പുതിയ വിലയും. നിലവിലെ വില ബ്രാക്കറ്റിൽ:

∙ ചെറുപയർ ഒരു കിലോഗ്രാം 92.63 രൂപ (74 രൂപ)
∙ ഉഴുന്ന് ഒരു കിലോഗ്രാം 95.28 (66 രൂപ)
∙ വൻകടല ഒരു കിലോഗ്രാം 69.93 (43 രൂപ)
∙ വൻപയർ ഒരു കിലോഗ്രാം 75.78 (45 രൂപ)
∙ തുവരപ്പരിപ്പ് ഒരു കിലോഗ്രാം 111.48 (65 രൂപ)
∙ മുളക് 500 ഗ്രാം 82.07 (75 രൂപ)
∙ മല്ലി 500 ഗ്രാം 78 (78 രൂപ )
∙ പഞ്ചസാര ഒരു കിലോഗ്രാം 27.28 (22 രൂപ)
∙ വെളിച്ചെണ്ണ അര ലീറ്റർ 55 .28 രൂപ (46 രൂപ)
∙ ജയ അരി 29.46 രൂപ (25 രൂപ)
∙ കുറുവ അരി 30.05 രൂപ (25 രൂപ)
∙ മട്ട അരി 30.86 രൂപ (24 രൂപ)
∙ പച്ചരി 26.08 രൂപ ( 23 രൂപ)
( എല്ലാ അരി ഇനങ്ങളും കൂടി പരമാവധി 10 കിലോഗ്രാം)
ഇനിമുതൽ വിപണിവില കൂടുന്നതും കുറയുന്നതും അനുസരിച്ച് സബ്സിഡി ഉൽപന്നങ്ങളുടെ വിലയിൽ മാറ്റം വരുത്താനും തീരുമാനിച്ചു. സബ്സിഡി സാധനങ്ങളുടെ വില കൂട്ടേണ്ടെന്ന ഒന്നാം പിണറായി സർക്കാരിന്റെ തീരുമാനമാണ് ഇതോടെ മാറുന്നത്. അതുവരെ, വിപണി വിലയ്ക്ക് അനുസൃതമായി നിശ്ചിത നിരക്കിൽ സബ്സിഡി നൽകുന്ന രീതിയാണ് സപ്ലൈകോ പിന്തുടർന്നിരുന്നത്

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!