February 3, 2026

സോണിയ ഗാന്ധി രാജ്യസഭയിലേക്ക്; നാമനിർദേശ പത്രിക ഇന്ന് സമർപ്പിക്കും

Share this News

കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ഇന്ന് രാജ്യസഭയിലേക്ക് നാമനിർദ്ദേശപത്രിക സമർപ്പിക്കും. രാജസ്ഥാനിൽ നിന്നാണ് സോണിയ ഗാന്ധി മത്സരിക്കുന്നത്. ജയ്പൂരിൽ എത്തി നാമനിർദ്ദേശപത്രിക നൽകുംരാഹുൽ ഗാന്ധി – മല്ലികാർജുൻ ഖർഗെ എന്നിവർ സോണിയ ഗാന്ധിയെ അനുഗമിക്കും. രാജസ്ഥാനിൽ ഒഴിവ് വരുന്ന രാജ്യസഭ സീറ്റിൽ ഒരെണ്ണം ജയിക്കാൻ കോൺഗ്രസിന് സാധിക്കും. ആ സീറ്റിലേക്കാണ് സോണിയ ഗാന്ധി മത്സരിക്കുന്നത്. 15 സംസ്ഥാനങ്ങളിലെ 56 രാജ്യസഭ സീറ്റുകളിലേക്കാണ് ഈ മാസം 27 ന് തിരഞ്ഞെടുപ്പ്. ഇതിൽ 10 സീറ്റുകളിൽ മാത്രമാണ് നിലവിൽ കോൺഗ്രസിനെ വിജയിക്കാൻ സാധിക്കുക.

15 സംസ്ഥാനങ്ങളിലെ 56 സീറ്റുകളിലേക്കുള്ള രാജ്യസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 27 നാണ് നടക്കുക. ഫെബ്രുവരി 15ആണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!