
തൃപ്പൂണിത്തുറയിൽ ഒരാളുടെ മരണത്തിനിടയാക്കിയ സ്ഫോടനം നടന്ന പടക്കശേഖരണശാല പ്രവർത്തിച്ചിരുന്നത് അനുമതിയില്ലാതെയെന്ന് അഗ്നിരക്ഷാസേന. സ്ഫോടനത്തിൽ രണ്ട് വാഹനങ്ങൾ കത്തിനശിക്കുകയും സമീപത്തെ 25-ഓളം വീടുകൾക്ക് ഗുരുതരമായ കേടുപാടുകൾ പറ്റുകയും ചെയ്തിട്ടുണ്ട്.വീടുകൾ തിങ്ങിനിറഞ്ഞ ഇത്തരം മേഖലകളിൽ പടക്കക്കടയോ പടക്കനിർമാണശാലകളോ പടക്കശേഖരണശാലകളോ പ്രവർത്തിക്കാൻ പാടില്ലെന്നാണ് നിയമമെന്നും തൃപ്പൂണിത്തുറ ഫയർ ആന്റ് റെസ്ക്യു അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പറയുന്നു. ‘സ്ഫോടനം നടന്ന സ്ഥലത്തിന് അരകിലോമീറ്റർ അകലെയാണ് അഗ്നിരക്ഷാസേനയുടെ ഓഫീസുള്ളത്. സ്ഫോടനശബ്ദം കേട്ടയുടൻ ഉദ്യോഗസ്ഥരുമായി സംഭവസ്ഥലത്തേക്ക് പുറപ്പെടുകയായിരുന്നു. ശബ്ദംകേട്ട ഭാഗത്തേക്കാണ് വണ്ടിവിട്ടത്. സംഭവസ്ഥലത്ത് എത്തുമ്പോൾ തീ സമീപത്തെ കടകളിലേക്കും പടർന്ന അവസ്ഥയിലായിരുന്നു’, രക്ഷാപ്രവർത്തനത്തിന് നേതൃത്വംനൽകിയ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പറഞ്ഞു.
പടക്കശേഖരണശാല ഇവിടെ പ്രവർത്തിക്കുന്നതായി അറിയില്ലായിരുന്നുവെന്നും അനുമതിയില്ലാതെയാണ് ഇത് ഇവിടെ പ്രവർത്തിച്ചിരുന്നതെന്നും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ പറയുന്നു. അതേസമയം, പടക്കപ്പുരയ്ക്ക് അനുമതിക്കായി അപേക്ഷ നൽകിയിരുന്നെങ്കിലും പോലീസ് അനുമതി നൽകിയിരുന്നില്ലെന്നും വിവരമുണ്ട്സ്ഫോടനത്തിന്റെ ഭാഗമായി ഉണ്ടായിട്ടുള്ള ചെറിയ പരിക്കുകളോടെ സമീപത്തെ ആശുപത്രിയിലേക്ക് കൂടുതൽ പേർ ചികിത്സയ്ക്ക് എത്തുന്നുണ്ടെന്ന് റിപ്പോർട്ട്. സംഭവം നടന്നയുടൻ ചികിത്സയ്ക്കെത്തിച്ചവരിൽ ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയതായി ആശുപത്രി അധികൃതർ അറിയിച്ചു. മറ്റുള്ളവരെ എറണാകുളം ജനറൽ ആശുപത്രി, കളമശ്ശേരി മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലേക്കും മാറ്റിയിട്ടുണ്ട്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

