
പീച്ചി റോഡിൽ നിന്നും വിലങ്ങന്നൂർ വരെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന മലയോര ഹൈവേയുടെ പ്രവർത്തനത്തിന്റെ ഭാഗമായി കണ്ണാറ മുതൽ വിലങ്ങന്നൂർ വരെയുള്ള വിവിധ പ്രദേശങ്ങളിൽ റോഡ് പൊളിച്ചിട്ടിരിക്കുകയും പകുതിഭാഗം അടച്ചു കെട്ടി ഒരു സൈഡിലൂടെയാണ് വാഹനങ്ങൾ യാത്ര ചെയ്യേണ്ടി വരുന്നത്. ഇതുമൂലം നിരവധി തവണ അപകടങ്ങൾ ഉണ്ടാവുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. രണ്ടാഴ്ച മുൻപ് ഈ പ്രദേശത്ത് ടാറിംഗ് പൂർത്തീകരിക്കുമെന്ന് മന്ത്രി കെ രാജൻ പറഞ്ഞിരിന്നു. പക്ഷേ കുറച്ച് ദൂരം മാത്രം ടാർ ചെയ്ത് നിർമ്മാണ കമ്പനി പ്രവർത്തനം അവസാനിപ്പിച്ചിരിക്കുകയാണ്. ഇതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് പാണഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടാറിംഗ് വാഹനത്തിന് റീത്ത് വെച്ച് പ്രതിഷേധം നടത്തി. യൂത്ത് കോൺഗ്രസ്സ് ഒല്ലൂർ നിയോജക മണ്ഡലം വൈസ് പ്രസിഡന്റും പഞ്ചായത്തംഗവും കൂടിയായ ഷൈജു കുരിയൻ പ്രതിഷേധം ഉദ്ഘാടം ചെയ്തു. യൂത്ത്കോൺഗ്രസ്സ് പാണഞ്ചേരി മണ്ഡലം പ്രസിഡന്റ് ജിഫിൻ ജോയ് അദ്ധ്യക്ഷത വഹിച്ചു.
നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പ്രവീൺ രാജു മുഖ്യപ്രഭാഷണം നടത്തി. കെഎഫ്ആർഐ പരിസരത്ത് അടച്ചുകെട്ടി പൊളിച്ചിട്ടിരിക്കുന്ന റോഡുകൾ ടാറിങ് പൂർത്തീകരിച്ച് സഞ്ചാരയോഗ്യമായാത്രാ ദുരിതത്തിന് പരിഹാരം കണ്ടില്ലെങ്കിൽ കടുത്ത പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് ഉദ്ഘാടനം ചെയ്തു കൊണ്ട് ഷൈജു കുരിയൻ പറഞ്ഞു.. യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ബ്ലസൺ വർഗ്ഗീസ്, പഞ്ചായത്തംഗം സി എസ് ശ്രീജു, ജിസൺ സണ്ണി, സിന്റോ കെ ഡി, ജിതിൻ മൈക്കിൾ, ആൽവിൻ എഡിസൺ, അർജുൻലാൽ , ജോസ് ഹ്യൂബർട്ട് , ലിജോ ജോർജ്ജ്, വിനോദ് തേനം പറമ്പിൽ, ഷിബു ഫീറ്റർ എന്നിവർ പകെടുത്ത് സംസാരിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R‘

