
തൃശ്ശൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തീപിടിച്ചും അപകടവുമായി നെട്ടോട്ടമാണ് തൃശ്ശൂർ അഗ്നിരക്ഷാ നിലയത്തിലെ സേന എത്തിയ അപകടങ്ങൾ കാലത്ത് 11 മണിയ്ക്ക് ശക്തൻ മാർക്കറ്റിനു മുൻവശത്ത് റോഡ് മുറിച്ചുക്കടക്കുന്നതിനിടെ വീണു പരിക്ക് പറ്റിയ ആളെ അഗ്നി സുരക്ഷാ സേനയുടെ ആംബുലൻസിൽ ജില്ലാ ആശുപത്രിയിൽ എത്തിച്ചു.

തുടർന്ന് 11.20 ന് ഷൊർണൂർ റോഡിൽ പഞ്ചകർമ്മ ഔഷധശാല ആശുപത്രിക്ക് സമീപം പറമ്പിൽ ഉണ്ടായ തീ സേനയെത്തി അണച്ചു. അതേ സമയം തന്നെ കുട്ടനെല്ലൂർ കോളേജിന് സമീപം പറമ്പിലുണ്ടായ തീ യും അണച്ചു ഫയർഫോഴ്സ് 12.40 ന് പൂച്ചിനിപാടം റോഡ് അരികിൽ രണ്ടക്കറോളം വരുന്ന പറമ്പിൽ ഉണ്ടായ തീ സേനയെത്തി അണയ്ക്കേണ്ടി വന്നു.

1.27 ന് തൃശ്ശൂർ റൗണ്ടിൽ എംജി റോഡിന് സമീപം റോഡിന് കുറുകെ മരം വീണ് ഉണ്ടായ ഗതാഗത തടസ്സം ഫയർഫോഴ്സ് എത്തി മരം മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.
ഉച്ചയ്ക്ക് 1.45 ന് കുറ്റൂർ വെളിയം പറമ്പിൽ 3 എക്കറോളം വരുന്ന പറമ്പിൽ ഉണ്ടായ തീ പൂർണമായും അടച്ചു.

ഉച്ച കഴിഞ്ഞ് 2.20ന് പനംകുറ്റിച്ചിറ കുളത്തിന് സമീപം പറമ്പിൽ ഉണ്ടായ തീപിടുത്തം സേന എത്തി അണച്ചു.2.47 ന് ചിയാരം വിജയമാതാ പള്ളിക്ക് സമീപമുള്ള പറമ്പിൽ ഉണ്ടായ തീ പിടിച്ചു.5.50 ന് തലോറുന് സമീപം പറമ്പിൽ ഉണ്ടായ തീ പിടിച്ചു. 6.20 ന് കോലത്തുംപാടം പെട്രോൾ പമ്പിന് സമീപം പറമ്പിൽ ഉണ്ടായ തീപിടിച്ചു. 6.48ന് പുഴയ്ക്കൽ ശോഭ സിറ്റിക്ക് മുൻവശത്ത് പാടത്ത് ഉണ്ടായ തീപിടുത്തവും തൃശ്ശൂർ ഫയർഫോഴ്സ് എത്തിയാണ് അണച്ചത്.

പാണഞ്ചേരി പഞ്ചായത്തിലുണ്ടായ തീ അണയ്ക്കാൻ ഫയർ ഫോഴ്സ് വന്നത് പുതുക്കാട് നിന്നാണ് ഫയർഫോഴ്സ് എത്തിയത്. ഈ സമീപകാലത്തൊന്നും ഇത്രയും അധികം അപകടങ്ങൾ ഒരേ സമയം ഉണ്ടായിട്ടില്ല. എല്ലാവരും ജാഗ്രത പാലിക്കണം. ചൂട് കൂടുന്ന സാഹചര്യത്തിൽ തീപിടിക്കാനുള്ള സാധ്യതകൾക്ക് മുൻകരുതൽ എടുക്കുക.


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


