
ഒല്ലൂർ നിയമസഭാ മണ്ഡലത്തിന് ബജറ്റിൽ പ്രഖ്യാപിച്ച 160 കോടിയുടെ പദ്ധതികളിൽ 16 ശതമാനവും പാണഞ്ചേരി പഞ്ചായത്തിലെ പീച്ചി വാർഡിനു ലഭിച്ചു.
പീച്ചി വാർഡിൽ മാത്രം 26 കോടി രൂപയുടെ പദ്ധതികളാണു പ്രഖ്യാപിച്ചത്. പീച്ചി ഗവ.ഹയർസെക്കൻഡറി സ്കൂൾ സ്റ്റേഡിയത്തിനും ഗവ. എൽപി സ്കൂൾ പുതിയ കെട്ടിടത്തിനുമായി 3 കോടി രൂപ വീതവും പീച്ചി ഡാം വികസനത്തിനു 10 കോടിയും വകയിരുത്തി. നിർദിഷ്ട ഐടിഐയുടെ കെട്ടിടം നിർമിക്കുന്നതിനും 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

