
കേരളത്തിന്റെ വികസന പ്രവർത്തനങ്ങളിലൂന്നി രണ്ടാം പിണറായി സർക്കാരിന്റെ ബജറ്റ്. കേരളത്തിന്റേത് സൂര്യോദയ ബജറ്റെന്ന് പറഞ്ഞാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് അവതരണം ആരംഭിച്ചത്.
ക്ഷേമ പെൻഷൻ ഇക്കുറിയും വർധിപ്പിച്ചിട്ടില്ല. അതേസമയം, കുടിശ്ശികയില്ലാതെ ക്ഷേമ പെൻഷൻ നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.സർക്കാർ ജീവനക്കാരുടെ ദീർഘകാലമായുള്ള ആവശ്യമായ പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ പുനഃപരിശോധനയുണ്ടാവുമെന്ന ഉറപ്പ് ബജറ്റിൽ ധനമന്ത്രി നൽകുന്നുണ്ട്. പദ്ധതിയിൽ മാറ്റം വരുത്തി ജീവനക്കാർക്ക് കൂടുതൽ സുരക്ഷിതത്വം നൽകുന്ന പുതിയ പദ്ധതി പ്രഖ്യാപിക്കുമെന്നാണ് ധനമന്ത്രി വ്യക്തമാക്കുന്നത്. ഇതിനൊപ്പം ഡി.എ കുടിശ്ശികയിലെ ഒരു ഗഡു അനുവദിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനവും ജീവനക്കാർക്ക് ഗുണകരമാവും.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


