
നിള സേവസമിതിയുടെ ഏറ്റവും പുതിയ പ്രൊജക്റ്റായ കർണ്ണികാരം സ്പെഷ്യൽ വില്ലേജിലെ രംഗ സ്‌മൃതിയുടെ (ഓട്ടിസം സെന്റർ) ശിലാന്യാസം മായന്നൂർ കൊന്നകാവിന് സമീപം നിർവഹിച്ചു. കൊച്ചിൻ ഷിപ്പിയാർഡ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്‌ടർ മധു എസ്. നായർ, സംപൂജ്യ സ്വാമി നിഗമാനന്ദ തീർത്ഥപാദർ ദേശമംഗലം ഓംകാരാശ്രമം എന്നിവർ ചേർന്ന് നിർവഹിച്ചു. നിള സേവ സമിതി പ്രസിഡന്റ് ടി പി കൃഷ്ണനുണ്ണി അധ്യക്ഷത വഹിച്ചു. സംപൂജ്യ സ്വാമി നിഗമാനന്ദ തീർത്ഥ പാദർ അനുഗ്രഹ പ്രഭാഷണം നടത്തി.നിള സേവ സമിതി അംഗം ആർ എം ആതിര, രാഷ്ട്ര സേവിക സമിതി പ്രാന്ത കാര്യവാഹിക ഡോ. ആര്യ ദേവി, നിള സേവ സമിതി രക്ഷാധികാരി ബ്രഹ്‌മശ്രീ പ്രമോദ് മുണ്ടനാട്ടുമന, സ്വാമിനി നിവൃത്തി പ്രിയനന്ദ സരസ്വതി, നിള സേവാ സമിതി അംഗവും നിള വിദ്യാനികേതൻ പ്രധാനാധ്യാപികയുമായ വി പി ഗീത എന്നിവർ സംസാരിച്ചു.മാനസികവും ശാരീരികവുമായ ജനിതക വ്യത്യസ്‌തങ്ങളാൽ വേറിട്ട് നിൽക്കുന്ന ബുദ്ധിമുട്ടനുഭവിക്കുന്നവരെ ശാസ്ത്രീയ പരിശീലനത്തിലൂടെ മുഖ്യധാരയിൽ എത്തിക്കുന്നതും അതിലൂടെ അവരുടെ രക്ഷിതാക്കൾക്ക് പരിപൂർണ്ണ പിന്തുണ നൽകുന്നതുമാണ് ഈ സംരംഭം.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


