
മാനന്തവാടിയിൽ നിന്നും മയക്കുവെടിവച്ച് പിടികൂടിയ തണ്ണീർ കൊമ്പൻ ചരിഞ്ഞു. കർണാടക വനംവകുപ്പാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രാവിലെയോടെയായിരുന്നു സംഭവം. മരണകാരണം സംബന്ധിച്ച് വ്യക്തതയില്ല. പരിശോധിച്ച ശേഷം കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് അധികൃതർ അറിയിച്ചു.പുലർച്ചെയോടെയാണ് ആനയെ ബന്ദിപ്പൂർ വനത്തിൽ എത്തിച്ചത്. അപ്പോൾ ആനയ്ക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. കൂടാതെ ആന പൂർണ ആരോഗ്യവാനാണെന്നും പരിശോധനകൾക്ക് ശേഷം വനത്തിലേക്ക് തുറന്നുവിടുമെന്നും കർണായക വനംവകുപ്പ് അധികൃതർ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തണ്ണീർ കൊമ്പൻ അപ്രതീക്ഷിതമായി ചരിഞ്ഞത്. 20 വയസ്സാണ് തണ്ണീർ കൊമ്പന്റെ പ്രായം. ആനയുടെ ജഡം ഇന്ന് തന്നെ പോസ്റ്റ്മോർട്ടം ചെയ്യും.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

