January 27, 2026

വിലങ്ങന്നൂർ സെന്റ് ആന്റൺ വിദ്യാപീഠത്തിൽ വാർഷികാഘോഷം നടത്തി

Share this News

വിലങ്ങന്നൂർ സെൻറ് ആൻറൺ വിദ്യാ പീഠത്തിൽ വാർഷികാഘോഷം (ലൂമിനയർ _ 2024 ) നടത്തി. സിസ്റ്റർ എൽസ സി. എസ്. എസ്. ടി. (പ്രിൻസിപ്പൽ സെൻറ് .ജോസഫ്സ് സി.ജി.എച്ച് .എസ് .എസ് ,തൃശ്ശൂർ) മുഖ്യാതിഥിയായ ചടങ്ങിൽ സിനി ആർട്ടിസ്റ്റ് &സ്റ്റാർ മാജിക് ഫെയിം അനുമോൾ. ആർ .എസ്. വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ജെന്നി ജയിംസ് ,ലോക്കൽ മാനേജർ സിസ്റ്റർ പ്രിയ , ലാറ്റിൻ ചർച്ച് വികാരി ഫാദർ.അലക്സ് ഇലഞ്ഞിക്കൽ , പി.ടി.എ. പ്രസിഡൻറ് ബിനു. കെ.വി എം .പി .ടി .എ. പ്രസിഡൻറ് രാജി. എം. കെ. , അനാമിക പുരുഷൻ എന്നിവർ ആശംസകൾ അർപ്പിച്ചു. അധ്യാപന രംഗത്ത് നിന്ന് വിരമിക്കുന്ന പത്മകുമാരി ടീച്ചറിനെ വേദിയിൽ പൊന്നാട നൽകി ആദരിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!