
യുപിഎസ്‌സി യുടെ ഇന്ത്യൻ ഇക്കണോമിക് സർവീസ് (ഐഇഎസ്) പരീക്ഷയിൽ തിരുവനന്തപുരം സെൻ്റർ ഫോർ ഡവലപ്മെൻ്റ് സ്‌റ്റഡീസിൽ (സിഡിഎസ്) ഗവേഷക വിദ്യാർഥി വിഷ്ണു കെ. വേണുഗോപാൽ 11-ാം റാങ്ക് നേടി.തൃശൂർ മുടിക്കോട് സ്വദേശിയായ വിഷ്‌ണു മൂന്നാമത്തെ ശ്രമത്തിലാണ് ഐഇഎസിൽ വിജയം നേടിയത്. കെഎസ്എഫ്‌ഇയിൽ നിന്നു വിരമിച്ച കെ.ഡി. വേണുഗോപാലിൻ്റെയും സംസ്‌ഥാന സാമുഹിക നീതി വകുപ്പിൽ പ്രോഗ്രാം ഓഫിസറായ സി.ആർ. ലതയുടെയും മകനാണ്. തൃശൂർ സെൻ്റ് തോമസ് കോളജിൽ അധ്യാപികയായ സി. അമുദയാണു ഭാര്യ.
ജനറൽ വിഭാഗത്തിൽ 7 പേർ ഉൾപ്പെടെ 18 പേർക്കാണു നിയമനശുപാർശ. നിശ്ചൽ മിത്തലിനാണ് ഒന്നാം റാങ്ക്. മോണിക്ക നാരായൺ 8-ാം റാങ്ക് നേടി.
ഇന്ത്യൻ സ്റ്റാറ്റിസ്‌റ്റിക്കൽ സർവീസ് (ഐഎസ്എസ്) ഫലവും പ്രഖ്യാപിച്ചു. ഇതിൽ ജനറൽ വിഭാഗത്തിൽ 7 പേർ ഉൾപ്പെടെ 33 പേർക്കാണു നിയമന ശുപാർശ. നിഖിൽ സിങ്ങിനാണ് ഒന്നാം റാങ്ക്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R



