
തുരങ്കത്തിനുള്ളിൽ ഇലക്ട്രിക്ക് കാറിൽ ടോറസ് ഇടിച്ച് അപകടം
ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയ തുരങ്കത്തിനുള്ളിൽ തൃശ്ശൂർ ഭാഗത്തേയ്ക്ക് പോകുന്ന വശത്ത് പടിഞ്ഞാറേ തുരങ്ക മുഖത്തിന് തൊട്ട് മുൻപ് ഒരു കാർ പെട്ടെന്ന് നിറുത്തിയതിനെ തുടർന്ന് ഇലക്ട്രിക്ക് കാർ ബ്രൈയ്ക്ക് ചെയ്തപ്പോൾ പുറകിൽ വന്നു കൊണ്ടിരിയിക്കുന്ന ടോറസ് ഇലക്ട്രിക്ക് കാറിന് പുറകിൽ ഇടിക്കുകയായിരുന്നു. വാഹനങ്ങൾ വേഗത കുറവിൽ സഞ്ചരിക്കുകയായിരുന്നതിനാൽ വാഹനത്തിന് തകരാർ സംഭവിച്ചെങ്കിലും യാത്രക്കാർക്കു ഗുരുതര പരിക്കകൾ ഇല്ല എന്നതാണ് പ്രാഥമിക നിഗമനം . ഗതാഗത കുരുക്കിനെ തുടർന്ന് വാഹനം മാറ്റിനിറുത്തി ബ്ലോക്ക് ഒഴിവാക്കി.


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


