
27-ാം ഡിവിഷൻ കുട്ടനെല്ലൂരിൽ പുതിയതായി ആരംഭിക്കുന്ന അർബൻ ഹെൽത്ത് വെൽനസ് സെൻ്ററിൻ്റെ ഉദ്ഘാടനം
കോർപ്പറേഷൻ മേയർ എം.കെ. വർഗ്ഗീസ് നിർവഹിച്ചു.സമസ്‌ത മേഖലയിലും വികസനം മുന്നിൽ കണ്ടുകൊണ്ട് മുന്നോട്ടു പോകുന്ന ത്യശൂർ കോർപ്പറേഷനിൽ പ്രധാനപ്പെട്ടത് ആരോഗ്യമേഖല തന്നെയാണ്. തൃശൂർ കോർപ്പറേഷൻ്റെ ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങൾ മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മാതൃകയാക്കാവുന്ന രീതിയിലുള്ളതാണ്. കോർപ്പറേഷൻ്റെ 6 മേഖലകളിലും ഓരോ പ്രൈമറി ഹെൽത്ത് സെൻ്ററും നഗരത്തിൽ കോർപ്പറേഷൻ ജനറൽ ആശുപത്രിയും പ്രവർത്തിച്ചു വരുന്നുണ്ട്. ഇതിനു പുറമെ പി.എച്ച്.സികളുടെ കീഴിൽ വിവിധ സബ്സെൻ്ററുകളും ജനകീയ ആരോഗ്യ കേന്ദ്രങ്ങളും പ്രവർത്തിച്ച് വരുന്നുണ്ട്. ജനങ്ങൾക്ക് എളുപ്പത്തിൽ ഇത്തരം സേവനങ്ങൾ ലഭ്യമാക്കുന്നതിന് ഡിവിഷനുകളിൽ വെൽനസ് സെൻ്ററുകൾ ആരംഭിക്കുകയാണ്. ഉദ്ഘാടനയോഗത്തിൽ
ഡെപ്യൂട്ടിമെയർ എം.എൽ. റോസി,വികസകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൻ വർഗ്ഗീസ് കണ്ടംകുളത്തി, ആരോഗ്യ സ്റ്റാന്റിങ് കമിറ്റി ചെയർപേഴ് സൺ പി.കെ.ഷാജൻ കൗൺസലർ ശ്യാമള വേണുഗോപാൽ എന്നിവർ സംസാരിച്ചു.


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


