January 28, 2026

വഴുക്കുംപാറ ദേശീയപാതയിൽ വാഹനമിടിച്ച് യുവാവ് മരിച്ചു

Share this News

വഴുക്കുംപാറ ദേശീയപാതയിൽ വാഹനമിടിച്ച് യുവാവ് മരിച്ചു.ചാലി വീട്ടിൽ ഉണ്ണി-ചന്ദ്രിക ദമ്പതികളുടെ മകൻ ജോബിഷ് (മണി-29) ആണ് മരിച്ചത്. ചുമട്ടുതൊഴിലാളി യൂണിയൻ സിഐടിയു വഴുക്കുംപാറ യൂണിറ്റ് അംഗമാണ്. രാത്രി 9 നു റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ജോബിഷിനെ ഇടിച്ചു തെറിപ്പിച്ച വാഹനം തിരിച്ചറിയാനായിട്ടില്ല. സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്നു തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരങ്ങൾ: ജോബി, കണ്ണൻ.ഈ ഭാഗത്ത് പ്രകാശം ഇല്ലാത്തതും റോഡ് ക്രോസ് ചെയ്യാൻ സംവിധാനം ഇല്ലാത്തതുമാണ് അപകടകാരണം എന്ന് നാട്ടുകാർ പറഞ്ഞു.ഈ ഭാഗത്ത് പാലത്തിൻ്റെ മുകളിൽ പോലും ലൈറ്റുകൾ ഇല്ല. നിരവധി പ്രതിഷേധം നടത്തിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

error: Content is protected !!