January 31, 2026

നടത്തറ വലക്കാവ് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റികളുടെ നേതൃത്വത്തിൽ പി ആർ കൃഷ്ണൻ മാസ്റ്ററുടെ 29-ാം മത് ചരമ വാർഷിക അനുസ്മരണ ചടങ്ങ് നടത്തി

Share this News

മുൻ എം എൽ എ യും സാതന്ത്ര സമര സേനാനിയുമായിരുന്ന പി ആർ കൃഷ്ണൻ മാസ്റ്ററുടെ 29-ാം മത് ചരമ വാർഷികം പൂച്ചെട്ടി സെന്ററിൽ സംഘടിപ്പിച്ചു. നടത്തറ വലക്കാവ് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റികളുടെ നേതൃത്വത്തിൽ ആയിരുന്നു അനുസ്മരണ ചടങ്ങ് നടത്തിയത്. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ബിന്ദു കാട്ടുങ്ങൽ അധ്യക്ഷത  വഹിച്ചു. മുൻ ഒല്ലൂർ എം എൽ എ എം പി വിൻസെന്റ് അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ഡിസിസി ജനറൽ സെക്രട്ടറി മാരായ എം എൽ ബേബി, ടി എം രാജീവ്‌, പാണഞ്ചേരി ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ കെ സി അഭിലാഷ്, കെ എൻ വിജയകുമാർ, എ സേതുമാധവൻ, ജേക്കബ് പോൾ എന്നിവർ സംസാരിച്ചു. ബ്ലോക്ക് മണ്ഡലം ഭാരവാഹികൾ, പഞ്ചായത്ത് മെമ്പർമാർ, ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങൾ, വാർഡ് ബൂത്ത് നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

https://chat.whatsapp.com/HKXFSpBQUn85Ewxcv5Filqm

error: Content is protected !!