
2023 ഡിസംബർ 5ന് മുഖ്യമന്ത്രി പിണറായി വിജയൻ നയിച്ച നവകേരള സദസ്സിൻ്റെ ഒല്ലൂർ നിയോജക മണ്ഡലത്തിലെ പര്യടന വേളയിൽ മണ്ണുത്തി ബൈപാസ് ജംഗ്ഷനിൽ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അസഭ്യം പറയുകയും, മോശമായി പെരുമാറിയെന്നാരോപിച്ച് മണ്ണുത്തി SHO ഷുക്കൂറിനെതിരായ പരാതിയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ പരാതി ഫയലിൽ സ്വീകരിച്ച് കേസ് രജിസ്റ്റർ ചെയ്തു. യൂത്ത് കോൺഗ്രസ് ഒല്ലൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ബ്ലസൻ വർഗീസാണ് പരാതിക്കാരൻ.
സമാധാനപരമായി നടന്ന സമരത്തിൽ ACP ഉൾപ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് CI മോശമായി പ്രവർത്തകർക്ക് നേരെ പെരുമാറിയതെന്നും പോലീസുകാർ ചേർന്ന് പ്രകോപിതനായ CI യെ പിടിച്ചു മാറ്റി കൊണ്ടുപോകുകയും സംഭവത്തിന്റെ മുഴുവൻ വീഡിയോ ദൃശ്യങ്ങൾ സഹിതമാണ് പരാതി നൽകിയിരിക്കുന്നതെന്നും, വളരെ മോശമായി തങ്ങളോട് പെരുമാറിയ സി.ഐക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബ്ലസൻ വർഗീസ് പറഞ്ഞു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


