
പീച്ചി റോഡിൽ നിന്നും വിലങ്ങന്നൂർ വരെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന മലയോര ഹൈവേയുടെ പ്രവർത്തനത്തിന്റെ ഭാഗമായി കണ്ണാറ മുതൽ വിലങ്ങന്നൂർ വരെയുള്ള വിവിധ പ്രദേശങ്ങളിൽ റോഡ് പൊളിച്ചിട്ടിരിക്കുകയും പകുതിഭാഗം അടച്ചു കെട്ടി ഒരു സൈഡിലൂടെയാണ് വാഹനങ്ങൾ യാത്ര ചെയ്യേണ്ടി വരുന്നത് ഇതുമൂലം നിരവധി തവണ അപകടങ്ങൾ ഉണ്ടാവുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു ഇതിൽ പ്രതിഷേധിച്ച് കൊണ്ട് കണ്ണാറയിലെ നിർമ്മാണ കമ്പനിയുടെ ഓഫീസിലേക്ക് ജനകീയ പ്രതിഷേധം നടത്തി.ഈ ജനുവരി 30ന് മുൻപായി കെഎഫ്ആർഐ പരിസരത്ത് അടച്ചുകെട്ടി പൊളിച്ചിട്ടിരിക്കുന്ന റോഡുകൾ ടാറിങ് പൂർത്തീകരിച്ച് സഞ്ചാരയോഗ്യമാക്കി നൽകും എന്ന് പ്രൊജക്റ്റ് മാനേജർ നൽകിയ ഉറപ്പിന്മേൽ പ്രതിഷേധം അവസാനിപ്പിച്ചു. ഈ 30 ന് മുൻപ് യാത്രാ ദുരിതത്തിന് പരിഹാരം കണ്ടില്ലെങ്കിൽ 2014 ലെ പോലെ ശക്തമായ സമര പരിപാടികൾക്ക് ജനകീയ സമിതി രൂപം നൽകുമെന്ന് വിലങ്ങന്നൂർ വാർഡ് മെമ്പർ ഷൈജു കുരിയൻ പറഞ്ഞു. ഷൈജു കുരിയനോടൊപ്പം മനോജ് കെ. ജി, ബെന്നി തുറപ്പുറം, സണ്ണി പി. എസ്, ബിനു കെ. വി ,സജി താന്നിക്കൽ, ലിനു തോപ്പിൽ, സുധീഷ് പായ്ക്കണ്ടം, അലേഷ് നെല്ലായി, സജി ആൻഡ്രൂസ്, സുധീഷ് , വിൽസൺ പയ്യപ്പിള്ളി, അഖിൽ ശശീധരൻ, ഉമ്മച്ചൻ എന്നിവർ നേതൃത്വം നൽകി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


