January 28, 2026

സദാനന്ദസ്വാമിയുടെ ചരമശതാബ്ദി ഇന്ന്; പ്രകാശം പകർന്ന് വേദഗുരു സ്മരണ

Share this News

അടിയാളരുടെ വേദഗുരു’ എന്നറിയപ്പെട്ട സദാനന്ദസ്വാമിയുടെ ചരമശതാബ്ദി ഇന്ന്. പാലക്കാട് ചിറ്റൂർ തത്തമംഗലം സ്വദേശി രാമനാഥ മേനോനാണു സന്യാസം സ്വീകരിച്ച് സദാനന്ദസ്വാമിയായത്. കോഴിക്കോട് തിരുവണ്ണൂരിൽ അധഃസ്ഥിത വിഭാഗത്തിൽപെട്ട കുട്ടികളെ സ്നാനം നടത്തി ഋഗ്വേദമന്ത്രങ്ങൾ ചൊല്ലിക്കൊടുത്തു സ്വാമി തുടക്കമിട്ട ‘വേദവിപ്ലവം’ദലിതരുടെ സാമൂഹിക ശാക്തീകരണത്തിൽ നിർണായക പങ്കു വഹിച്ചു. സമുദായ പരിഷ്കരണം ലക്ഷ്യമിട്ട് കർണാടക മുതൽ ശ്രീലങ്ക വരെ രണ്ടായിരത്തോളം പ്രസംഗങ്ങൾ നടത്തിയ സ്വാമി, 1900 ൽ സ്ഥാപിച്ച ‘ബ്രഹ്മനിഷ്ഠാമഠം’ ജാതിമതഭേദങ്ങൾക്കതീതമായ പ്രസ്ഥാനമായി.1906ൽ ദലിതർക്കു വേണ്ടി തിരുവനന്തപുരം പാച്ചല്ലൂരിൽ ‘മഹാകാള ഹസ്തീശ്വരാലയം’ സ്ഥാപിച്ചു. ദലിത് വിഭാഗത്തിൽനിന്നുള്ളയാളെ പരമശിവൻ എന്ന പേരു നൽകി ശാന്തിക്കാരനായി നിയമിച്ചു. അയ്യങ്കാളിയാണ് പ്രതിഷ്ഠാപരിപാടികൾക്ക് നേതൃത്വം നൽകിയത്.

അധഃസ്ഥിത വിഭാഗങ്ങളിലെ കുട്ടികൾക്കായി പാച്ചല്ലൂരിലും കൊട്ടാരക്കരയിലും വിദ്യാലയവും സ്ഥാപിച്ചിരുന്നു.കൊട്ടാരക്കരയിൽ രൂപം കൊണ്ട ‘അവധൂതാശ്രമം’ കേന്ദ്രീകരിച്ച് സമുദായസേവനങ്ങൾ വിപുലീകരിച്ചു. ബ്രഹ്മനിഷ്ഠാമഠത്തിന്റെ നേതൃത്വത്തിൽ നെയ്ത്തുശാലകളും ഔഷധനിർമാണശാലകളും പ്രവർത്തിച്ചിരുന്നു. 1924 ജനുവരി 22നു 47–ാം വയസ്സിൽ അന്തരിച്ചു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!